കോട്ടയം: യു.എ.ഇ സര്‍ക്കാരിന്റെ സഹായത്തോടെ വാഗമണ്ണില്‍ നടപ്പാക്കാന്‍ ലക്ഷ്യമിടുന്ന ടൂറിസം ടൗണ്‍ഷിപ് പദ്ധതിക്ക് തിരഞ്ഞെടുപ്പിനുശേഷം കേന്ദ്രാനുമതി ലഭിച്ചേക്കും. മദ്ധ്യ കേരളത്തില്‍ മൂന്നാര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തുന്ന വാഗമണ്‍ കോട്ടയം ഇടുക്കി ജില്ലാ അതിര്‍ത്തിയിലാണ്. വനം വകുപ്പിനു വാഗമണ്ണില്‍ കൈമാറിയ ടൗണിനോടു ചേര്‍ന്നുള്ള 160 ഏക്കര്‍ , വരട്ടുമേടില് റവന്യു വകുപ്പിന്റെ കൈവശമുള്ള 150 ഏക്കര്‍, ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ കൈവശമുള്ള 150 ഏക്കര്‍, വാഗമണ്‍ മൊട്ടക്കുന്നിലെ 100 ഏക്കര്‍ എന്നിവയാണ് ടൗണ്‍ഷിപ് പദ്ധതിക്ക് പരിഗണിക്കുന്ന സ്ഥലങ്ങള്‍. യു.എ.ഇ സര്‍ക്കാരാണു പദ്ധതി മുന്നോട്ടുവച്ചത്. ടൂറിസം, റവന്യൂ വകുപ്പുകള്‍ പദ്ധതിയുടെ സാധ്യതകള്‍ പരിശോധിച്ചു വരികയാണ്. അനുമതി ലഭിച്ചാല്‍ സ്ഥലം ഏതെന്ന് വകുപ്പുകള്‍ തീരുമാനിക്കും. വിദേശരാജ്യങ്ങളുടെ സാമ്പത്തിക സഹായത്തിലുള്ള പദ്ധതികള്‍ക്കു കേന്ദ്രാനുമതി അനിവാര്യമാണ്. അതിനിടെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ അനുമതിക്കുള്ള പരിശ്രമങ്ങള്‍ വൈകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: