തിരുവനന്തപുരം: എസ്എഫ്ഐ ലക്ഷണമൊത്ത ഭീകര സംഘടനയായി മാറിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സർക്കാർ ഒത്താശയോടെയാണ് അക്രമം നടക്കുന്നത്. പോലീസ് സഹായം ലഭിക്കുന്നതാണ് കിരാത വാഴ്ച്ചക്ക് കാരണം. സംസ്ഥാനത്ത് നിയമവാഴ്ച തകർന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു.
അധ്യാപകരെ മർദ്ദിച്ചത് എസ്എഫ്ഐ യൂണിയൻ നേതാക്കളും ചേർന്നാണെന്നും കെ സുരേന്ദ്രൻ. ക്രിമിനലുകളെ അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറായില്ല. സർക്കാർ നിയമവാഴ്ച്ചയെ വെല്ലുവിളിക്കുകയാണ്. ഇടിമുറിയായ എംപ്ലോയിസ് യൂണിയൻ ഓഫീസ് അടച്ചു പൂട്ടണമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയുടേത് മികച്ച സ്ഥാനാർത്ഥികളെന്ന എൽഡിഎഫ് കൺവീനർ ഇപി ജയരാജന്റെ പ്രസ്താവനക്ക് കെ സുരേന്ദ്രൻ നന്ദി അറിയിച്ചു. ഇ പി ജയരാജനെ അവമതിക്കുന്ന പ്രസ്താവന നടത്തില്ല. രണ്ടാം സർക്കാർ വന്ന ശേഷം ഇ പി ജയരാജൻ പറയുന്നതിൽ വസ്തുതയുണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
രണ്ടാം പിണറായി സർക്കാരിൽ നിന്ന് പ്രമുഖ മന്ത്രിമാരെ മാറ്റിയത് പിണറായി വിജയന്റെ മരുമകന് വേണ്ടിയാണ്. റിയാസ് എല്ലാ വകുപ്പിലും കൈയ്യിട്ട് വാരുന്നു. സുധാകരനും ഇ.പിയ്ക്കും ഇക്കാര്യം അറിയാം. മറ്റു മന്ത്രിമാർ നോക്കുകുത്തിയായി നിൽക്കുന്നു. കുടുംബാധിപത്യ പാർട്ടിയായി സിപിഐഎം മാറിയെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: