Tuesday, July 8, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വായ്പ ഞങ്ങളുടെ ജന്മാവകാശം!: കോടതിയില്‍ പരാജയപ്പെട്ടത് കേരളം

പി.ആര്‍.ശിവശങ്കരന്‍ by പി.ആര്‍.ശിവശങ്കരന്‍
Mar 16, 2024, 03:04 am IST
in Main Article
FacebookTwitterWhatsAppTelegramLinkedinEmail

കടമെടുക്കാന്‍ സംസ്ഥാന സര്‍ക്കാറിന് പരിധികള്‍ ഇല്ലാത്ത അവകാശം വേണമെന്ന് വാദിക്കുവാന്‍ പിണറായി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ കേസ് കൊടുത്തിരിക്കുകയാണ്. ഇതിന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയിരിക്കുന്ന വാദം ‘PUBLIC DEBT OF THE STATE IS AN ITEM (entery43) included in the list 2 of the Seventh schedule and the public debt of the union Government is an item (Etnry35) included in the list 1 of seventh schedule. There fore, K-erala can tended that both the state and th-e union have complete autonomy and indeendent authortiy over their public debt ‘ ഇങ്ങനെയാണ്. അതായത് പൊതു കടം എന്നത് ഭരണഘടനയുടെ ഏഴാം അനുച്ഛേദത്തില്‍ ലിസ്റ്റ് നമ്പര്‍ രണ്ടില്‍ വരുന്നതിനാല്‍ കേന്ദ്രസര്‍ക്കാരില്‍ ഒരു സംസ്ഥാന സര്‍ക്കാരിന്റെ കടം എടുക്കുവാനുള്ള ‘ജന്മാവകാശത്തെ’ ചോദ്യം ചെയ്യുവാന്‍ ആവില്ലത്രേ. ഇന്ത്യന്‍ യൂണിയനിലെ ‘ദരിദ്ര’ സംസ്ഥാനങ്ങളുടെ പടനായകനായി അത്തരം സംസ്ഥാനങ്ങളുടെ അവകാശ പോരാട്ടത്തിനായിട്ടാണ് വക്കീലിന് ലക്ഷങ്ങള്‍ നല്‍കി സുപ്രീംകോടതിയില്‍ കേരള സര്‍ക്കാര്‍ പോരാടുന്നത്.

സുപ്രീംകോടതിയില്‍ നിന്ന് കേന്ദ്ര സര്‍ക്കാറിന് കടുത്ത തിരിച്ചടി ഏറ്റുവെന്നെല്ലാം വെണ്ടയ്‌ക്കാ വലിപ്പത്തില്‍ റിപ്പോര്‍ട്ടു ചെയ്യുന്ന മാധ്യമങ്ങള്‍ കോടതിയിലെ ചില കാര്യങ്ങള്‍ വാര്‍ത്തയാക്കുവാന്‍ നിര്‍ബന്ധമായും മറന്നുപോകാറുമുണ്ട്. അനിയന്ത്രിതമായതും, പരിധിയില്ലാത്തതുമായ വായ്പ എടുക്കുവാന്‍ സ്വാതന്ത്ര്യം ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജിയുടെ വാദത്തിനിടയില്‍ സുപ്രീംകോടതിയുടെ പല നിര്‍ണായക ഇടപെടലുകളും, ഉത്തരവുകളും ഇവര്‍ മറച്ചുവയ്‌ക്കുക കൂടി ചെയ്യുന്നു. ഇതിന്റെ ആദ്യ ഉദാഹരണം ഇങ്ങനെയാണ്.

കോടതിയിലെ വാദങ്ങളിലൂടെ ചെവിയോര്‍ത്താല്‍:
എഎസ്ജി: ”ഇങ്ങനെ എല്ലാ സംസ്ഥാനങ്ങളും വായ്പ പരിധി ലംഘിച്ചാല്‍ (സംസ്ഥാന കടബാധ്യതയുടെ) മൊത്തത്തിലുള്ള ദേശീയ കടബാധ്യത നിലവാരത്തിന് എന്താണ് സംഭവിക്കുക?”

കപില്‍ സിബല്‍: ”കേന്ദ്ര സര്‍ക്കാര്‍ 8 ലക്ഷം കോടിയാണ് കടം വാങ്ങിയിട്ടുള്ളത്. നിങ്ങള്‍ അത് സംസ്ഥാനങ്ങളുടെ തലയില്‍ കെട്ടിവയ്‌ക്കുകയാണോ?”

എഎസ്ജി: ”ലോകത്തിലെ ഏറ്റവും മികച്ച ധനകാര്യ വകുപ്പ് നമ്മുടേതാണ്. എല്ലാ ധനകാര്യവിദഗ്‌ദ്ധരും ജി7 രാജ്യങ്ങളില്‍ ഏറ്റവും ശക്തമായ സാമ്പത്തികനില നമ്മളുടേത് എന്ന് അംഗീകരിക്കുന്നു”

ജസ്റ്റിസ് കാന്ത്: ”ഈ ലോകം മുഴുവന്‍ ഇന്ത്യയുടേത് ശക്തമായ സമ്പത്ത് വ്യവസ്ഥയാണെന്ന് അംഗീകരിക്കുന്നു. അതിനൊരു സംശയവും വേണ്ട. നമ്മള്‍ വിദേശരാജ്യത്ത് പോകുമ്പോള്‍ ഇത്തരത്തിലുള്ള വികാരമാണ് അന്യ രാജ്യത്തുപോലും കാണുവാന്‍ സാധിക്കുന്നത്. ഇതു വെറും അനുമാനമല്ല. അധികാരികമായ കണക്കുകളുടെയും, വസ്തുതകളുടെയും, പിന്‍ബലത്തില്‍ ഉള്ളതും, കൂടാതെ ശക്തമായ അടിത്തറയുള്ള തൂണുകളിലാണ് സാമ്പത്തിക രംഗം വളരുന്നതും അഭിവൃദ്ധി പ്രാപിക്കുന്നതും. ഇത് ആരെയാണ് അഭിമാനിതരാക്കാത്തത്?”

ബഹുമാനപ്പെട്ട കോടതിയുടെ അഭിപ്രായം കേട്ടപ്പോള്‍ കാര്യം മനസ്സിലായ കേരള വക്കീല്‍ കപില്‍സിബല്‍ വിഷയം മാറ്റി ഞങ്ങള്‍ സാമ്പത്തിക ഉത്തരവാദിത്വ നിയമത്തിന്റെ പരിധിയില്‍ നിന്ന് മാത്രമാണ് വായ്പ ആവശ്യപ്പെടുന്നതെന്ന വാദം ഉയര്‍ത്തി കോടതിയില്‍ തത്കാലം രക്ഷപ്പെടുകയാണ് ചെയ്തത്.

മലയാളികള്‍ക്ക് നാണക്കേട് ഉണ്ടാക്കുന്ന സര്‍ക്കാര്‍

സുപ്രീംകോടതിയിലെ ഈ ദുരന്ത നാടകം കഴിഞ്ഞ് മാര്‍ച്ച് 13ന് കോടതി മുറിയില്‍ അരങ്ങേറിയത് മുഴുവന്‍ മലയാളികള്‍ക്കും നാണക്കേട് ഉണ്ടാക്കുന്ന രീതിയിലുള്ള വാദങ്ങളും, വായ്പാ ആവശ്യങ്ങളുമാണ്. കേന്ദ്രസര്‍ക്കാരിന്റെ വായ്പ എടുക്കുവാനുള്ള നിയന്ത്രണത്തെ ചോദ്യം ചെയ്ത നടപടി പൂര്‍ണ്ണമായി പരാജയപ്പെട്ടപ്പോള്‍ സാമ്പത്തിക ഉത്തരവാദിത്വ നിയമത്തിന്റെ പരിധിയില്‍ നിന്നും അല്പം കൂടി ‘വായ്പ’ ആവശ്യപ്പെടുകയും കേന്ദ്രം നല്‍കാമെന്ന് സമ്മതിച്ച 5000 കോടി എടുക്കാതെ 15,000 കോടിയെങ്കിലും വേണമെന്ന് ശഠിക്കുകയുമാണ് സംസ്ഥാന സര്‍ക്കാറിന്റെ അഭിഭാഷകന്‍ കപില്‍ സിമ്പന്‍ ചെയ്തത്.
എന്നാല്‍ ഇത്തവണ ‘കൊട്ട്’ കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകനും കേന്ദ്രസര്‍ക്കാറിന്റെ അസിസ്റ്റന്റ് അറ്റോര്‍ണി ജനറലും ആയ എന്‍. വെങ്കിട്ടരാമന്റെ വകയായിരുന്നു. അധിക വായ്പ സംസ്ഥാനങ്ങളുടെ ജന്മാവകാശമാണെന്ന വാദമുഖങ്ങളടക്കം എഴുതി തയ്യാറാക്കി വന്ന കേരള സര്‍ക്കാരിനെ, കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച കണക്കുകള്‍ തളര്‍ത്തി. അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ സുപ്രീംകോടതിക്ക് നല്‍കിയ കണക്കുകള്‍ പ്രകാരം 2023-24 സാമ്പത്തിക വര്‍ഷത്തില്‍ കേരള സര്‍ക്കാറിന് പല വിധത്തിലുമുള്ള വായ്പകളും പരിധിവിട്ടു തന്നെ നല്‍കിയിട്ടുണ്ട്. അതില്‍ പൊതു വിപണിയില്‍ നിന്നുമുള്ള 35,572 കോടിയും പബ്ലിക് അക്കൗണ്ടില്‍ നിന്നും ഉള്ള 9,611 കോടിയും അടക്കം 52,583 കോടി രൂപയുടെ വായ്പ ലഭിച്ചിട്ടുണ്ട് പൂര്‍ണ്ണ പട്ടിക താഴെ നല്‍കുന്നു.

കേരളത്തിലെ മാധ്യമങ്ങള്‍ കപില്‍ സിബലിന്റെ വാദമുഖങ്ങളെ എഴുതി പൊലിപ്പിക്കുകയായിരുന്നു എങ്കിലും സത്യത്തില്‍ സുപ്രീംകോടതിയില്‍ യുവരാജ് സിംഗിന്റെ മുന്നില്‍പ്പെട്ട ബ്രിട്ടീഷ് ഫാസ്റ്റ് ബോളര്‍ സ്റ്റുവര്‍ട്ട് ബോര്‍ഡിന്റെ സ്ഥിതിയിലായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ വാദമുഖങ്ങളെയും ശവപ്പെട്ടിയിലാക്കി അണിയടിക്കുന്നതരത്തിലായിരുന്നു എന്‍. വെങ്കിട്ടരാമന്റെ എതിര്‍വാദങ്ങള്‍. സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റ് രേഖകള്‍ തന്നെ ആധാരമാക്കി 2024-24 വര്‍ഷത്തെ സാമ്പത്തിക നില അപഗ്രഥനം ചെയ്തുകൊണ്ട് എഎസ്ജി ചോദിച്ചത് താഴെപ്പറയുന്ന കാര്യങ്ങളാണ്.

കേരള ബജറ്റില്‍ പറഞ്ഞിട്ടുള്ള മൊത്തം ജിഎസ്ഡിപി വരുമാനം 2024-25ല്‍ 11,19,906 കോടി രൂപയാണ്. അതിന്റെ നിയമവിധേയകമായ വായ്പ പരിധിയായ 3% എന്നത് കണക്കാക്കിയാല്‍ അത് 33,597 വരും. അതില്‍ ഓഫ് ബജറ്റ് കടമെടുപ്പും, മുന്‍പേ മേടിച്ച കടങ്ങളും കുറച്ചു കഴിഞ്ഞാല്‍ ആദ്യ ഒമ്പതു മാസത്തെ കടമെടുപ്പിന് അവശേഷിക്കുന്ന തുക വെറും 6,664 കോടി രൂപ മാത്രമാണ്.

ഈ കണക്കുകള്‍ കോടതിയില്‍ വായിച്ചു കേട്ട സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകനും കോണ്‍ഗ്രസിന്റെ മുന്‍ നേതാവുമായ കപില്‍ സിബല്‍ ചാടി എഴുന്നേറ്റ് ഈ കണക്കുകള്‍ മാധ്യമങ്ങളില്‍ വരരുത് എന്ന് ബഹുമാനപ്പെട്ട കോടതിയോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു. എന്നാല്‍ കോടതി ഈ ഈ അഭ്യര്‍ത്ഥനയെ ചിരിച്ചുകൊണ്ട് തള്ളുകയും ഓപ്പണ്‍ കോര്‍ട്ടില്‍ വായിച്ചത് എങ്ങനെ നിയന്ത്രിക്കാനാണ്? അത് ഇപ്പോള്‍ തന്നെ സാമൂഹ്യമാധ്യമങ്ങളില്‍ വന്നു കാണും എന്ന് പറയുകയും, അഭ്യര്‍ത്ഥന തള്ളുകയും ചെയ്തു

കോടതിയില്‍ വെളിപ്പെട്ടതും, സംസ്ഥാന സര്‍ക്കാറിന് എതിര്‍പ്പില്ലാത്തതുമായ ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന്, സംസ്ഥാന സര്‍ക്കാരിന് നിയമപ്രകാരം കിട്ടേണ്ട വായ്പകള്‍ എല്ലാം കിട്ടിയിരിക്കുന്നു. ഇത് ബോധ്യപ്പെട്ട സുപ്രീംകോടതി പോലും കേന്ദ്രസര്‍ക്കാരിനോട് നിര്‍ബന്ധിച്ചത് അല്പംകൂടി പണം കടമെടുക്കാന്‍ അനുവദിച്ചുകൂടെ, വായ്പ നല്‍കിക്കൂടെ, സമ്പൂര്‍ണ്ണ പട്ടിണിയാണ് എന്നു മാത്രമാണ്. എന്നുമാത്രമല്ല കേന്ദ്രത്തിന്റെ കട ബാധ്യതയെ കുറിച്ച് ഓര്‍മ്മിപ്പിക്കുവാന്‍ ചെന്ന സംസ്ഥാന സര്‍ക്കാറിനോട് കേന്ദ്രത്തിന്റെ ധനകാര്യ നയം മികച്ചതാണെന്ന് കോടതി ബോധ്യപ്പെടുത്തുകയും ചെയ്തു.

രണ്ട്, കേരളം ആവശ്യപ്പെട്ടതുപോലെ 15,000 കോടി ഈ മാസം നല്‍കിയാല്‍ അടുത്ത 2024-25 ലെ ധനകാര്യ സ്ഥിതി അവതാളത്തിലാകുമെന്ന് അതിന്റെ കണക്കടക്കം കേന്ദ്രം കോടതിയില്‍ വെളിപ്പെടുത്തി.

കേന്ദ്രസര്‍ക്കാറിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തത്തോടെ സുപ്രീംകോടതിയില്‍ നല്‍കിയ കണക്കുകള്‍ എന്തിനാണ് സംസ്ഥാനസര്‍ക്കാര്‍ പുറത്തുവിടരുത് എന്ന് യാചിച്ചത്? എന്തിനാണ് അത് പൊതുജനങ്ങളില്‍ നിന്ന് മറയ്‌ക്കുവാന്‍ പിണറായി സര്‍ക്കാര്‍ ശ്രമിച്ചത്? സംസ്ഥാനത്തെ ജനങ്ങളെ പ്രത്യേകിച്ചും അടുത്ത തലമുറയെ, യുവാക്കളെ കടബാധ്യതയില്‍ മുക്കി അവരുടെ സ്വപ്‌നങ്ങളെ, അവരുടെ ഭാവിയെ തകര്‍ക്കുവാന്‍ ആരാണ് ഈ മാര്‍ക്‌സിസ്റ്റ് സര്‍ക്കാരിന് അനുവാദം നല്‍കിയത്?

പരിധികള്‍ ഇല്ലാത്ത വായ്പ തങ്ങളുടെ ജന്മാവകാശമാണെന്ന് മാര്‍ക്‌സിസ്റ്റുകളുടെ പുതിയ മുദ്രാവാക്യവും ഈ വിശ്വാസത്തിലും ദര്‍ശനത്തിലും തകര്‍ന്ന അനേകം രാജ്യങ്ങളുടെയും പശ്ചിമബംഗാളിന്റെയും അവസ്ഥയിലേക്ക് കേരളം പോകാതിരിക്കുവാന്‍ ഈ സര്‍ക്കാരില്‍ നിന്നും ഉള്ള മോചനം മാത്രമാണ് ഏക പോംവഴി. അല്ലെങ്കില്‍ അധികം താമസിയാതെ മലയാളികള്‍ക്കും ബംഗാളികളുടെ അവസ്ഥ വരും.

Tags: Central GovernmentKerala GovernmentSupreme CourtLoan is our birthright
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലുള്ളത് രാജ്യവിരുദ്ധർക്ക് സംരക്ഷണം നൽകുന്ന സർക്കാർ; ജ്യോതി മൽഹോത്രയെ ക്ഷണിച്ചതിന് മുഹമ്മദ് റിയാസ് വിശദീകരിക്കണം: പ്രകാശ് ജാവദേക്കർ

India

കുറ്റകരമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയില്ല: സുപ്രീംകോടതി

Kerala

ഗോത്രവിഭാഗക്കാരുടെ ക്ഷേമത്തിനായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന പിഎം ജന്‍മന്‍ പദ്ധതിക്കായി പരിശീലനം സംഘടിപ്പിച്ചു

Kerala

‘രജിസ്ട്രാര്‍’ അനില്‍ കുമാറിന്റെ പ്രിന്‍സിപ്പല്‍ പദവിയും റദ്ദായേക്കും; അന്വേഷണം വന്നേക്കും

Kerala

കേന്ദ്രം നല്കിയത് 1351.79 കോടി, എന്നിട്ടും പണമില്ലെന്ന് വിലാപം

പുതിയ വാര്‍ത്തകള്‍

സർവകലാശാല ആസ്ഥാനങ്ങളിലേക്ക് തള്ളിക്കയറി എസ്എഫ്ഐ അഴിഞ്ഞാട്ടം; പോലീസ് നോക്കുകുത്തി, സ്ഥലത്ത് സംഘർഷാവസ്ഥ

നാളെ കെഎസ്ആർടിസി ബസ് നിരത്തിലിറങ്ങിയാൽ അപ്പോൾ കാണാം; മന്ത്രിയെ വെല്ലുവിളിച്ച് സിഐടിയു സംസ്ഥാന പ്രസിഡന്റ്‌ ടി.പി രാമകൃഷ്ണൻ

പ്രസവം എന്ന പ്രക്രിയയെ വിൽപന ചരക്കാക്കി മാറ്റി അന്ന് ശ്വേതക്ക് വിമർശനം ;ഇന്ന് ദിയയെ ചേർത്തുപിടിച്ച് മലയാളി

തിരുവനന്തപുരം ഭാരതീയ വിചാരകേന്ദ്രത്തില്‍ ഡോ. വി. സുജാതയുടെ രണ്ടാമൂഴം എംടിയുടെ ധര്‍മ്മവിലോപങ്ങള്‍ എന്ന പുസ്തകത്തിന്റെ പ്രകാശനം പ്രൊഫ. പി.ജി. ഹരിദാസിന് നല്‍കി സംവിധായകന്‍ വിജയകൃഷ്ണന്‍ നിര്‍വഹിക്കുന്നു. ജെ. സോമശേഖരന്‍പിള്ള, ആര്‍. സഞ്ജയന്‍, ഡോ. ടി.പി. സെന്‍കുമാര്‍, ഡോ. വി. സുജാത സമീപം

ഹൈന്ദവര്‍ എന്തിനെയും സ്വീകരിക്കുന്നവരായി: ഡോ. ടി.പി. സെന്‍കുമാര്‍

ഇന്ത്യന്‍ വംശജരായ നാലംഗ കുടുംബം അമേരിക്കയിലെ അലബാമയില്‍ കാറപകടത്തില്‍ വെന്തു മരിച്ചു

മൂൺവാക്ക്, ഇന്ന് മുതൽ JioHotstar-ൽ

സ്കൂൾവാൻ ട്രെയിനിലിടിച്ച് മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം; ഗേറ്റ് കീപ്പറെ സസ്പെൻഡ് ചെയ്ത് റെയിൽവേ, മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം

ഇടുക്കി മെഡി. കോളജിന്റെ പ്രവര്‍ത്തനത്തില്‍ ഗുരുതരവീഴ്ച; പുതിയ കെട്ടിടത്തിന് അഗ്നിശമന സേനയുടെ എന്‍ഒസി ഇല്ല

ഇടതു സംഘടനകൾ ആവശ്യപ്പെടുന്ന മിനിമം കൂലി 26000 രൂപ, കേരളത്തിലെ സ്ഥിതി എന്തെന്ന് ഇവർ വ്യക്തമാക്കണം; രാഷ്‌ട്രീയപ്രേരിത പണിമുടക്ക് തള്ളി ബിഎംഎസ്

ദേശീയ പണിമുടക്കിനെ തള്ളി ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ രംഗത്ത്; കെഎസ്ആർടിസി നാളെ സർവീസ് നടത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies