ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ 411 സീറ്റുകള്‍ നേടുമെന്നും അതില്‍ ബിജെപിക്ക് മാത്രമായി 350 സീറ്റുകള്‍ ലഭിക്കുമെന്നും ന്യൂസ് 18ന്റെ അഭിപ്രായ സര്‍വേ. സഖ്യകക്ഷികള്‍ക്ക് 61 സീറ്റുകള്‍ ലഭിക്കും. (കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് 353 സീറ്റുകളാണ് ലഭിച്ചിരുന്നത്. ബിജെപിക്ക് 303 സീറ്റുകളും.)
ഇന്‍ഡി മുന്നണിക്ക് 105 സീറ്റാണ് പ്രവചിക്കുന്നത്. കോണ്‍ഗ്രസിന് 49 സീറ്റുകള്‍. മുന്നണിയിലെ ഇതര കക്ഷികള്‍ക്ക് 56 സീറ്റുകള്‍. ഇരു മുന്നണികളിലും പെടാത്ത പാര്‍ട്ടികള്‍ക്ക് എല്ലാം കൂടി 27 സീറ്റുകള്‍. ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ തിരിച്ചടിയാകും കോണ്‍ഗ്രസിന് ലഭിക്കുകയെന്നാണ് സര്‍വെ വ്യക്തമാക്കുന്നത്. 2014ലെ തെരഞ്ഞെടുപ്പില്‍ 44 സീറ്റുകള്‍ ലഭിച്ച പാര്‍ട്ടിക്ക് ഇക്കുറി 49 എണ്ണം ലഭിക്കുമെന്നാണ് സര്‍വ്വേ പറയുന്നത്. ഹിന്ദി ഹൃദയ ഭൂമിയില്‍ ബിജെപി തരംഗം ആഞ്ഞടിക്കും. ദക്ഷിണ ഭാരതത്തിലും വലിയ മുന്നേറ്റമുണ്ടാക്കുമെന്നും സര്‍വേയില്‍ പറയുന്നു. സര്‍വേയുടെ ആദ്യ ഘട്ടം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
എന്‍ഡിഎയ്ക്ക്
യുപിയില്‍ 80ല്‍ 77. മധ്യപ്രദേശില്‍ 29ല്‍ 28. ബീഹാറില്‍ 38. ഛത്തീസ് ഗഡ് 10, ഝാര്‍ഖണ്ഡ് 12, കര്‍ണാടക 25, ഒഡീഷ 13, ബംഗാള്‍ 25, തെലങ്കാന 8, ആന്ധ്ര 18, തമിഴ്നാട് 5, കേരളം 2, ഗുജറാത്ത് 26, മഹാരാഷ്ട്ര 41, ഹരിയാന 10, പഞ്ചാബ് 3, ദല്‍ഹി 7, ഹിമാചല്‍ 4, ആസാം 12, ഉത്തരാഖണ്ഡ് 5, രാജസ്ഥാന് 25.
48 ശതമാനം വോട്ട്
എന്‍ഡിഎ 48 ശതമാനം വോട്ട് കരസ്ഥമാക്കുമെന്നാണ് സര്‍വേ. ഇന്‍ഡി മുന്നണി 32 ശതമാനവും മറ്റുള്ളവര്‍ 20 ശതമാനവും നേടും.
തെക്കും തേരോട്ടം
ദക്ഷിണ ഭാരതത്തിലും ബിജെപി തേരോട്ടം ശക്തമായി എന്നാണ് സര്‍വേ ചൂണ്ടിക്കാട്ടുന്നത്. കര്‍ണാടകത്തിലെ 28 ലോക് സഭാ സീറ്റുകളില്‍ 25 എണ്ണവും ബിജെപി നേടുമെന്നാണ് പ്രവചനം. കോണ്‍ഗ്രസ് മൂന്നില്‍ ഒതുങ്ങും. തെലങ്കാനയിലെ 17 സീറ്റുകളില്‍ എട്ടും ബിജെപി
നേടും. കോണ്‍ഗ്രസിന് ആറു സീറ്റും ബി ആര്‍എസിന് വെറും രണ്ടു സീറ്റും ലഭിക്കും. ഒരു സീറ്റ് മറ്റുള്ളവര്‍ക്കും. തമിഴ്നാട്ടിലെ 39ലെ 30 എണ്ണവും ഇന്‍ഡി മുന്നണി നേടും. ബിജെപിക്ക് അഞ്ചും എഐഎഡിഎംകെയ്ക്ക് നാലും. കേരളത്തിലെ 20 സീറ്റുകളില്‍ 14 എണ്ണം യുഡിഎഫും നാലെണ്ണം എല്‍ഡിഎഫും രണ്ടെണ്ണം ബിജെപിയും. ആന്ധ്രയിലെ 25ല്‍ 18 എണ്ണവും ബിജെപി ടിഡിപി-ജനസേനാ സഖ്യത്തിന്. ജഗന്മോഹന് റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് ഏഴു സീറ്റും നേടും.
മമതയെ പിന്നിലാക്കും
ബംഗാളില്‍ ആകെയുള്ള 42 സീറ്റുകളില്‍ ബിജെപിക്ക് 25 സീറ്റുകളും തൃണമൂലിന് 17 സീറ്റുകളുമാണ് പ്രവചിക്കുന്നത്. കഴിഞ്ഞ തവണ ബിജെപിക്ക് 18 സീറ്റുകളും തൃണമൂലിന് 24 സീറ്റുകളുമായിരുന്നു. എന്‍ഡിഎയും തൃണമൂലും 42 ശതമാനം വീതം വോട്ട് നേടുമെന്നും കോണ്‍ഗ്രസും സിപിഎമ്മും അടക്കമുള്ള ഇന്‍ഡി മുന്നണി 14 ശതമാനമാകും നേടുക. രണ്ടു ശതമാനം മറ്റുള്ളവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: