ന്യൂദല്‍ഹി: പൗരത്വനിയമഭേദഗതിയുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ 19ന് വാദംകേള്‍ക്കാമെന്ന് സുപ്രീംകോടതി. 237 ഹര്‍ജികളാണ് സമര്‍പ്പിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം വിജ്ഞാപനം ചെയ്ത സിഎഎ ചട്ടം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിച്ചപ്പോഴാണ് കോടതി വാദംകേള്‍ക്കാമെന്ന് അറിയിച്ചത്. മുസ്ലിംലീഗ്, ഡിവൈഎഫ്ഐ തുടങ്ങിയ സംഘടനകളാണ് ഹര്‍ജി നല്‍കിയത്.
പൗരത്വ നിയമഭേദഗതിയില്‍ തെരഞ്ഞെടുപ്പ് ഒരു വിഷയമല്ലെന്ന് കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ സോളിസിസ്റ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. കേസില്‍ വാദം കേള്‍ക്കുന്നതിന് എതിരല്ല. എന്നാല്‍ പൗരത്വം നല്‍കുന്നതിനെ ചോദ്യം ചെയ്യാന്‍ ഹര്‍ജിക്കാര്‍ക്ക് അവകാശമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: