നാഗ്പൂര്‍: ആര്‍എസ്എസ് പരിശീലനശിബിരങ്ങളായ സംഘശിക്ഷാവര്‍ഗുകളില്‍ ഘടനാമാറ്റത്തിന് തീരുമാനമെടുത്തതായി സഹസര്‍കാര്യവാഹ് ഡോ. മന്മോഹന് വൈദ്യ പറഞ്ഞു.
നിലവില്‍ ഏഴ് ദിവസത്തെ പ്രാഥമിക ശിക്ഷാവര്‍ഗ് ഇരുപത് ദിവസം വീതമുള്ള പ്രഥമ, ദ്വിതീയ സംഘശിക്ഷാവര്‍ഗുകള്‍, 25 ദിവസത്തെ തൃതീയ വര്‍ഷ സംഘശിക്ഷാവര്‍ഗ് എന്നിങ്ങനെയാണ് പരിശീലനത്തിന്റെ ഘടന. പുതിയ തീരുമാനപ്രകാരം ഇപ്പോള്‍ പുതിയ ഘടനയില്‍, ഏഴ് ദിവസത്തെ പ്രാഥമിക ശിക്ഷാ വര്‍ഗിന് മുന്നോടിയായി മൂന്ന് ദിവസത്തെ പ്രാരംഭിക് വര്ഗുണ്ടാവും.
15 ദിവസത്തെ സംഘശിക്ഷാ വര്‍ഗ്, ഇരുപത് ദിവസത്തെ കാര്യകര്‍ത്താ വികാസ് വര്‍ഗ് ഒന്ന്, 25 ദിവസത്തെ കാര്യകര്‍ത്താ വികാസ് വര്‍ഗ് രണ്ട് എന്നിങ്ങനെയാണ് പുതിയ ഘടന. ഈ വര്‍ഗുകളുടെ ഭാഗമായി പ്രായോഗിക പരിശീലനവും ഉണ്ടായിരിക്കും. ഈ വര്‍ഷം മുതല്‍ മാറ്റം നിലവില്‍വരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: