നാഗ്പൂര്‍: രാജ്യത്തെ 99 ശതമാനം ജില്ലകളിലും ആര്‍എസ്എസ് പ്രവര്‍ത്തനം എത്തിയിട്ടുണ്ടെന്ന് സഹസര്‍കാര്യവാഹ് ഡോ. മന്മോഹന് വൈദ്യ.. 27720 മണ്ഡലങ്ങളിലായി 73,117 പ്രതിദിന ശാഖകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 4466 ശാഖകളുടെ വര്‍ധന. ഇതില്‍ 60 ശതമാനവും വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന ശാഖകളാണ്. രേശിഭാംഗ് സ്മൃതിഭവന് സമുച്ചയത്തില്‍ ആരംഭിച്ച അഖിലഭാരതീയ പ്രതിനിധിസഭയുടെ ഭാഗമായി ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
ആഴ്ചയില്‍ ഒരുമിച്ച് ചേരുന്ന സാപ്താഹിക് മിലനുകളുടെ എണ്ണം 27,717 ആണ്, 840 മിലനുകള്‍ കൂടി. മാസത്തില്‍ ഒരുമിച്ചുവരുന്ന സംഘ മണ്ഡലികളുടെ 10,567 ആണ്.460 സ്ത്രീശക്തി സമ്മേളനങ്ങള്രാഷ്ട്ര സേവിക സമിതിയും വിവിധ സംഘടനകളിലെ വനിതാപ്രവര്‍ത്തകരും മുന്‍കൈയെടുത്ത് 44 പ്രാന്തങ്ങളിലായി കഴിഞ്ഞ വര്‍ഷം 460 സ്ത്രീശക്തി സമ്മേളനങ്ങള്‍ സംഘടിപ്പിച്ചു. 5.61 ലക്ഷം സ്ത്രീകള്‍ പങ്കെടുത്തു. .ജോയിന്‍ ആര്‍എസ്എസ് ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമിലൂടെ 2017 മുതല്‍ 2023 വരെ ഓരോ വര്‍ഷവും ഒരു ലക്ഷത്തിലധികം പേര് സംഘത്തെ മനസിലാക്കുന്നതിനായി ചേരാറുണ്ട്. ഈ വര്‍ഷം ജനുവരിയിലും ഫെബ്രുവരിയിലും ഇത് ഇരട്ടിയിലേറെയായിട്ടുണ്ടെന്ന് മന്മോഹന് വൈദ്യ പറഞ്ഞു.
ആര്‍എസ്എസ് സമാജത്തിന്റെ സംഘടനയാണെന്ന് സഹസര്‍കാര്യവാഹ് ഡോ. മന്മോഹന് വൈദ്യ. രാജ്യത്തെ 140 കോടി ജനങ്ങളും ഹിന്ദുക്കളാണെന്നതാണ് ആര്‍എസ്എസ് കാഴ്ചപ്പാട്. അതില്‍ ന്യൂനപക്ഷ, ഭൂരിപക്ഷഭേദമില്ല. എല്ലാവരും ഭാരതീയരാണ്, ഹിന്ദുക്കളാണ്,
ഭാരതീയ ചിന്തയിലും സാമൂഹിക മാറ്റത്തിലും സ്ത്രീകളുടെ സജീവ പങ്കാളിത്തം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വനിതാസമ്മേളങ്ങള് സംഘടിപ്പിച്ചതെന്ന് മന്മോഹന് വൈദ്യ പറഞ്ഞു.അഹല്യഭായ് ഹോള്‍ക്കറുടെ മൂന്നൂറാം ജന്മവാര്ഷികാഘോഷങ്ങള് 2024 മെയ് മുതല്‍ 2025 ഏപ്രില്‍ വരെ ആഘോഷിക്കും. ദരിദ്രരുടെ പുനരുദ്ധാരണത്തിനും ധര്മ്മോദ്ധാരണത്തിനും അഹല്യഭായ് ഹോള്‍ക്കര്‍ നടപ്പാക്കിയ പദ്ധതികള്‍ രാജ്യമെങ്ങും പ്രചരിപ്പിക്കും.
ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കറും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ശേശിംഭാഗിലെ സ്മൃതിഭവനില് ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധി സഭയ്ക്ക് തുടക്കമായി. സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് , സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ എന്നിവര്‍ ഭാരത് മാതാ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. 45 പ്രാന്തങ്ങളില്‍ നിന്ന് 1500 ലേറെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കുന്നു. പ്രതിനിധി സഭ 17 ന് സമാപിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: