ഹൈദ്രാബാദ് : ദല്‍ഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ബിആര്‍എസ് മേധാവിയും മുന്‍ മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകള്‍
കെ കവിതയെ അറസ്റ്റ് ചെയ്തു. ഹൈദരാബാദിലെ ജൂബിലി ഹില്‍സിലെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും , ആദായ നികുതി വകുപ്പും റെയ് ഡ് നടത്തിയിരുന്നു.
അന്വേഷണ ഏജന്‍സി രണ്ട് തവണ സമന്‍സ് നല്‍കിയിരുന്നെങ്കിലും ബിആര്‍എസ് നേതാവ് കൂടിയായ കവിത ഹാജരായിരുന്നില്ല. തെലങ്കാനയിലെ എംഎല്‍സിയാണ് കവിത.
കേസുമായി ബന്ധപ്പെട്ട് 2023 മാര്‍ച്ചിലാണ് കവിതയെ ഇഡി അവസാനം ചോദ്യം ചെയ്തത്. നയങ്ങള്‍ രൂപീകരിക്കുമ്പോഴും നടപ്പാക്കുമ്പോഴും മദ്യവ്യവസായികളുമായും രാഷ്ട്രീയക്കാരുമായും ഇടപെട്ടിരുന്ന ആം ആദ്മി പാര്‍ട്ടിയുടെ കമ്മ്യൂണിക്കേഷന്‍ മേധാവി വിജയ് നായരുമായി കവിത ബന്ധപ്പെട്ടിരുന്നുവെന്നാണ് ആരോപണം. നേരത്തേ ചോദ്യം ചെയ്തപ്പോള്‍, കവിതയുടെ മുന്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ബുച്ചിബാബു ഗോരന്ത്ല, വിജയ് നായര്‍ ഉള്‍പ്പെടെയുള്ളവരുമായി നടത്തിയ വിവിധ ചര്‍ച്ചകളില്‍ കവിതയ്ക്ക് വേണ്ടി പങ്കെടുത്ത അരുണ്‍ രാമചന്ദ്ര പിള്ള എന്നിവരില്‍ നിന്ന് ലഭിച്ച രേഖകള്‍ കവിതയെ അന്വേഷണ ഉദ്യോഗസ്ഥര്‍ കാണിച്ചിരുന്നു.
ബുച്ചിബാബുവിനെ ഫെബ്രുവരിയില്‍ സിബിഐ പിടികൂടി. അരുണ്‍ രാമചന്ദ്രപിള്ളയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ അറസ്റ്റ് ചെയ്തിരുന്നു.
കവിതയും ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും തമ്മില്‍ രാഷ്ട്രീയ ധാരണയുണ്ടായിരുന്നതായി 2023 ഫെബ്രുവരിയില്‍ ഇഡി ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ബുച്ചിബാബു മൊഴി നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: