കഴക്കൂട്ടം: കേന്ദ്ര മന്ത്രിയും എന്‍ഡിഎ തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ത്ഥിയുമായ രാജീവ് ചന്ദ്രശേഖര്‍ ചെങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം സന്ദര്‍ശിച്ചു. ആശ്രമത്തിലെത്തിയ അദ്ദേഹത്തെ ആശ്രമം അധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി ആശീര്‍വദിച്ചു.
ബിജെപി തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി വെങ്ങാനൂര്‍ സതീഷ്, കഴക്കൂട്ടം മണ്ഡലം പ്രസിഡന്റ് ബി.ജി. വിഷ്ണു, ജില്ലാ കമ്മറ്റിയംഗം പ്രദീപ്കുമാര്‍, സുനില്‍, മണികണ്ഠന്, സെക്രട്ടറി ജയദേവ്, മീഡിയ സെല്‍ കണ്‍വീനര്‍ മഹാദേവ, ഏര്യ പ്രസിഡന്റ് ജയകുമാര്‍, ജനറല്‍ സെക്രട്ടറി മനോജ് കുമാര്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: