തിരുവനന്തപുരം: കേരള സര്‍വ്വകലാശാല യുവജനോത്സവത്തിന്റെ നടത്തിപ്പ് അനധികൃതം. നിലവിലില്ലായ സര്‍വകലാശാലാ യൂണിയനാണ് പരിപാടി സംഘടിപ്പിച്ചത്.
നിയമ പ്രകാരം ഒരു വര്‍ഷം മാത്രമേ യൂണിയന് കാലാവധി യുള്ളൂ. കാലാവധി ഫെബ്രുവരി 26 ന് അവസാനിച്ചിട്ടും ഇക്കാര്യം മറച്ചുവച്ചാണ് യൂണിയന്റെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ യുവജനോത്സവം സംഘടിപ്പിച്ചത്.കാലാവധി നീട്ടിനല്‍കാനുള്ള രജിസ്ട്രാറുടെ കുറിപ്പ് വൈസ് ചാന്‍സലര്‍ക്ക് സമര്‍പ്പിച്ചപ്പോഴാണ് ഇക്കാര്യം വിസി യുടെ ശ്രദ്ധയില്‍പെട്ടത്.
യുവജനോത്സവവുമായി ബന്ധപ്പെട്ട് നടന്നിരിക്കുന്ന വിവാദത്തിന്റെയും സംഘര്‍ഷത്തിന്റെയും അടിസ്ഥാനത്തില്‍ നിലവിലെ യൂണിയന്റെ കാലാവധി അവസാനിപ്പിക്കാന്‍
വിസി ഉത്തരവിടുകയായിരുന്നു.കാലാവധി അവസാനിച്ച യൂണിവേഴ്സിറ്റി യൂണിയന് ഭാരവാഹികള്‍ക്ക് പുതിയ തെരഞ്ഞെടുപ്പ് നടക്കുന്നത് വരെ കാലാവധി നീട്ടി കൊടുക്കണമെന്ന നിലവിലെ യൂണിയന്റെ നിര്‍ദ്ദേശം വൈസ് ചാന്‍സലര്‍ തള്ളി. പുതിയ ജനറല്‍ കൗണ്‍സില്‍ വിളിച്ചുചേര്‍ത്ത് തെരഞ്ഞെടുപ്പ് നടത്താനും ഈ കാലയളവില്‍ യൂണിയന്റെ ചുമതല സ്റ്റുഡന്‍സ് സര്‍വീസ് ഡയറക്ടര്‍ക്ക് നല്‍കാനും വിസി ഉത്തരവിട്ടു.
പ്രോഗ്രാമിന്റെ ജനറല്‍ കണ്‍വീനറായി ചുമതപ്പെടുത്തിയിരിക്കുന്നത് എസ്എഫ്ഐയുടെ ജില്ലാ സെക്രട്ടറി എസ് കെ അദര്ശിനെയാണ്. ഇത് യുവജനോത്സവം എസ്എഫ്ഐയുടെ നിയന്ത്രണത്തില്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ്. ജനറല്‍ കണ്‍വീനര്‍ക്കാണ് യുവജനോത്സവത്തിന്റെ നടത്തിപ്പിന്റെ പൂര്‍ണ ചുമതല.
യുവജനോത്സവം സംഘടിപ്പിക്കുമ്പോള്‍ ജില്ലയിലെ എംഎല്‍എ ഉള്‍പ്പെടെയുള്ളവരെ പങ്കെടുപ്പിച്ചാണ് സ്വാഗതസംഘം രൂപീകരിക്കുക. എന്നാല്‍ കാട്ടാക്കട എം എല്‍ എയായ ഐ ബി സതീഷിനെയാണ് പ്രോഗ്രാം ചെയര്മാന് ആക്കിയത്. കലോത്സവം നടക്കുന്ന സ്ഥലത്തെ എംഎല്‍എ ആന്റണ്ി രാജുവിനെ പോലും ഒഴിവാക്കി. മേയര്‍, യൂണിവേഴ്സിറ്റി യൂണിയന് ഭാരവാഹികള്‍ തുടങ്ങി സ്വാഗത സംഘത്തില്‍ എസ് എഫ് ഐക്കാര്‍ മാത്രമായിരുന്നു. സെനറ്റ് അംഗം കൂടിയായ ജില്ലയില്‍ നിന്നുള്ള എംഎന്‍എ വിന്‍സന്റ് പോലും സ്വാഗതത സംഘത്തിലില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: