ഹൈദ്രാബാദ് :ചലച്ചിത്ര സംവിധായകന് രാം ഗോപാല്‍ വര്‍മ്മ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും. ആന്ധ്രാപ്രദേശിലെ പിത്തപുരം മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമെന്നാണ് സംവിധായകന് എക്സിലൂടെ അറിയിച്ചത്.
‘പെട്ടെന്നുള്ള തീരുമാനം. ഞാന്‍ പിത്തപുരത്ത് മത്സരിക്കുന്നു എന്ന് അറിയിക്കുന്നതില്‍ സന്തോഷമുണ്ട്’ – രാം ഗോപാല്‍ വര്‍മ്മ ട്വീറ്റ് ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ സംവിധായകന് പുറത്തുവിട്ടിട്ടില്ല.
ടോളിവുഡ് നടനും ജെഎസ്പി നേതാവുമായ പവന് കല്യാണിനെ പിത്തപുരത്ത് മത്സരിപ്പിക്കുമെന്ന് തെലുങ്കുദേശം പാര്‍ട്ടി-ഭാരതീയ ജനതാ പാര്‍ട്ടി-ജനസേന പാര്‍ട്ടി (ജെഎസ്പി) സഖ്യം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് രാം ഗോപാല്‍ വര്‍മ്മയുടെ പ്രഖ്യാപനം.
കഴിഞ്ഞ വര്‍ഷം, ആന്ധ്രാപ്രദേശിലെ രാഷ്ട്രീയത്തെ അടിസ്ഥാനമാക്കി രാം ഗോപാല്‍ വര്‍മ്മയുടെ വ്യൂഹം എന്ന സിനിമയെ ചൊല്ലി തര്‍ക്കം പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന്, സംവിധായകനെ സംസ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് നിരവധി പ്രാദേശിക നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളാണ് ചിത്രം പറയുന്നത്. മാനസ രാധാകൃഷ്ണന്, അജ്മല്‍ അമീര്‍, സുരഭി പ്രഭാവതി എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.
നേരത്തെ, ടിഡിപി മേധാവി നാരാ ചന്ദ്രബാബു നായിഡു, ടിഡിപി നേതാവ് നാരാ ലോകേഷ്, നടനും രാഷ്ട്രീയ നേതാവുമായ പവന് കല്യാണ്‍ എന്നിവരെ ഹൈദരാബാദിലെ തന്റെ ഓഫീസിന് പുറത്ത് നടത്തിയ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ രാം ഗോപാല്‍ വര്‍മ്മ വിമര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: