തൃശൂര്‍: ചാലക്കുടിയില്‍ പൊലീസ് ജീപ്പ് തല്ലിത്തകര്‍ത്ത കേസില്‍ ഡി.വൈ.എഫ്.ഐ നേതാവിനെതിരെ കാപ്പ ചുമത്തി നാട് കടത്താന്‍ ഉത്തരവ്. ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് നിധിന് പുല്ലനെയാണ് കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാടു കടത്താന്‍ ഡി.ഐ.ജി എസ്. അജിതാബീഗം ഉത്തരവിട്ടത്.
കേസില്‍ അറസ്റ്റിലായി 54 ദിവസത്തെ ജയില്‍വാസത്തിനുശേഷം ഫെബ്രുവരി 13നാണു നിധിന് തൃശൂര്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്.
ചാലക്കുടിയില്‍ ജീപ്പ് കത്തിച്ചത് ഉള്‍പ്പെടെ ചാലക്കുടി, ആളൂര്‍ പൊലീസ് സ്റ്റേഷനുകളില്‍ നാല് കേസുകളില്‍ പ്രതിയാണ് നിധിന് പുല്ലനെന്ന് പൊലീസ് അറിയിച്ചു.
ഡിസംബര്‍ 22ന് ചാലക്കുടി ഗവ. ഐ.ടി.ഐയിലെ തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ നടത്തിയ വിജയാഹ്ലാദ പ്രകടനത്തില്‍ ഉണ്ടായ സംഘര്‍ഷത്തിനിടെയാണ് സംഭവം. നിധിന്റെ നേതൃത്വത്തില്‍ ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പൊലീസ് ജീപ്പിന്റെ ബോണറ്റിനു മുകളില്‍ കയറി ജീപ്പ് തകര്‍ത്തെന്നാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: