തിരുവനന്തപുരം: ശാസ്ത്രവും കലയും സംസ്കാരവും കൈകോര്‍ത്ത് മുന്നേറുന്ന നല്ല നാളെയാണ് തിരുവനന്തപുരത്തിന്റെ പ്രതീക്ഷയെന്ന് കേന്ദ്രമന്ത്രി രാജിവ് ചന്ദ്രശേഖര്‍. സൂര്യ ഫെസ്റ്റിവല്‍ സ്ഥാപകനും സാംസ്കാരിക നായകനുമായ സൂര്യകൃഷ്ണമൂര്‍ത്തിയെ സന്ദര്‍ശിച്ച ശേഷം അദ്ദേഹം എക്സില്‍ കുറിച്ചു.
‘ശാസ്ത്രവും കലയും കൈകോര്‍ക്കുന്ന സരസ്വതീക്ഷേത്രം.. പ്രശസ്ത കലാകാരന് സൂര്യ കൃഷ്ണമൂര്‍ത്തിയെ സന്ദര്‍ശിച്ച് ആശിര്‍വാദങ്ങള്‍ ഏറ്റുവാങ്ങി. കലാപ്രവര്‍ത്തനങ്ങളെക്കുറിച്ചും ലോകത്തെ ഏറ്റവും വലിയ സാംസ്കാരിക സംഘടനയായ സൂര്യയെക്കുറിച്ചും സമകാലിക വിഷയങ്ങളെക്കുറിച്ചും ഞങ്ങള്‍ സംസാരിച്ചു. തിരുവനന്തപുരത്തിന്റെ ഉയര്‍ച്ചയ്ക്ക് മുതല്ക്കൂട്ടാകാന് അദ്ദേഹത്തിന്റെ പിന്തുണ അഭ്യര്‍ത്ഥിച്ചു’
രാജീവ് ചന്ദ്രശേഖര്‍ എഴുതി.
കൂടിക്കാഴ്ചയില്‍ തിരുവനന്തപുരത്തെ വികസനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. തിരുവനന്തപുരത്ത് മാറ്റങ്ങള്‍ കൊണ്ടുവരാന്‍ രാജീവ് ചന്ദ്രശേഖറിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് കഴിയട്ടെ എന്ന് സൂര്യ കൃഷ്ണമൂര്‍ത്തി ആശിര്‍വദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: