അയോധ്യ (ഉത്തര്‍പ്രദേശ്): അയോധ്യയിലെ രാമജന്മഭൂമി ക്ഷേത്രത്തില്‍ പ്രതിദിനം ഒന്നു മുതല്‍ 1.5 ലക്ഷം വരെ തീര്‍ഥാടകര്‍ ശരാശരി എത്തുന്നുണ്ടെന്ന് ക്ഷേത്ര ട്രസ്റ്റ്. ഭക്തര്‍ക്ക് ദര്‍ശനത്തിനായി ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തില്‍ രാവിലെ 6:30 മുതല്‍ രാത്രി 9:30 വരെ പ്രവേശിക്കാം. ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിലെ ദര്‍ശനത്തിന് ശേഷം പ്രവേശനം മുതല്‍ പുറത്തുകടക്കുന്നത് വരെയുള്ള മുഴുവന്‍ പ്രക്രിയയും വളരെ ലളിതവും സൗകര്യപ്രദവുമാണെന്ന് ശ്രീരാമ ജന്മഭൂമി തീര്‍ഥക്ഷേത്രം ട്രസ്റ്റ് വ്യക്തമാക്കി.
സാധാരണഗതിയില്‍, ഭക്തര്‍ക്ക് 60 മുതല്‍ 75 മിനിറ്റിനുള്ളില്‍ രാംലല്ലയുടെ സുഗമമായ ദര്‍ശനം ലഭിക്കും. മൊബൈല്‍ ഫോണുകള്‍, പാദരക്ഷകള്‍, പഴ്സുകള്‍, മറ്റ് സ്വകാര്യ വസ്തുക്കള്‍ എന്നിവ അവരുടെ സൗകര്യത്തിനും സമയം ലാഭിക്കുന്നതിനുമായി ക്ഷേത്ര പരിസരത്ത് കൊണ്ടുവരരുതെന്നും ക്ഷേത്ര ട്രസ്റ്റ് ഭക്തരോട് നിര്‍ദ്ദേശിച്ചു.
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലേക്ക് പൂക്കളും മാലകളും പ്രസാദവും കൊണ്ടുവരരുതെന്നും ഭക്തരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഭക്തര്‍ക്ക് ആരതിക്കായി മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ട് ക്ഷേത്രം ട്രസ്റ്റ് പറഞ്ഞു, പുലര്‍ച്ചെ 4 മണിക്ക് മംഗള ആരതി, 6:15 ന് ശൃംഗാര്‍ ആരതി, രാത്രി 10 ന് ശയന് ആരതി എന്നിവയ്ക്ക് പ്രവേശന പാസ് ഉപയോഗിച്ച് മാത്രമേ പ്രവേശനം സാധ്യമാകൂ. മറ്റ് ആരതികള്ക്ക് പ്രവേശന പാസ് ആവശ്യമില്ല.
പ്രവേശന പാസിനായി ഭക്തരുടെ പേര്, വയസ്സ്, ആധാര്‍ കാര്‍ഡ്, മൊബൈല്‍ നമ്പര്‍, നഗരം തുടങ്ങിയ വിവരങ്ങള്‍ ആവശ്യമാണ്. ഈ എന്‍ട്രി പാസ് ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ വെബ്സൈറ്റില്‍ നിന്നും ലഭിക്കും. പ്രവേശന പാസ് സൗജന്യമാണെന്നും അവര്‍ വ്യക്തമാക്കി. ഫീസ് നല്‍കിയോ പ്രത്യേക പാസ് മുഖേനയോ പ്രത്യേക ദര്‍ശനം നടത്തുമെന്ന അഭ്യൂഹങ്ങള്‍ വ്യാജമാണ്. ക്ഷേത്രത്തില്‍ പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും മാത്രമായി വീല്‍ചെയര്‍ സേവനം ലഭ്യമാകുമെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: