ആറ്റിങ്ങല്‍ : ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ മുദാക്കല്‍ പഞ്ചായത്തിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താന്‍ സിപിഎം കോണ്‍ഗ്രസ് ഇന്‍ഡി മുന്നണി സഖ്യം. പാര്‍ലമെന്റ് ഇലക്ഷന് മുന്നില്‍ കണ്ടുകൊണ്ട് സി. പി. എം. സ്ഥാനാര്‍ത്ഥി ജോയിയുടേയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശിന്റെയും ഒത്തുകളി കേരള ജനത മനസ്സിലാക്കണമെന്നും വോട്ടര്‍മാരെ പറ്റിക്കുന്ന പ്രവണത രണ്ടു മുന്നണിയും അവസാനിപ്പിക്കണമെന്നും ബി. ജെ. പി സംസ്ഥാന സെക്രട്ടറി അഡ്വ. എസ്. സുരേഷ് പറഞ്ഞു
പാര്‍ലമെന്റിലായാലും പഞ്ചായത്തിലും കക്ഷിനില 20ല്‍ ബിജെപിക്ക് 7 കോണ്‍ഗ്രസിന് 5 സിപിഎമ്മിന് 4 സിപിഐക്ക് 2 സ്വതന്ത്ര 2 എന്ന നിലയിലാണ്. ഏറ്റവും വലിയ ഒറ്റ കക്ഷി മുന്നണിയായി ബിജെപി ആണ്. സിപിഎം, സിപിഐ 2 സ്വതന്ത്രരുടെ പിന്തുണയോടെ ഭരണം നടത്തുകയായിരുന്നു. ഇങ്ങനെയിരിക്കെ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസത്തില്‍ സിപിഐയിലെ പള്ളിയറശശിയും സ്വതന്ത്ര അംഗം ശ്രീജയും കോണ്‍ഗ്രസിനെ പിന്തുണയ്ക്കുകയും ചെയ്തതോടെ ഉണ്ടായ ഭരണ പ്രതിസന്ധി ഉണ്ടായി.
തുടര്‍ന്ന് ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി അവിശ്വാസം കൊണ്ടുവരികയും അത് പാസാക്കുകയും ചെയ്തു. ബിജെപിയില്‍ ചേര്‍ന്ന സ്വതന്ത്ര അംഗം ശ്രീജയെ ബിജെപിയെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കുകയും ആയിരുന്നു.
പള്ളിയറശശിയെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാക്കി ഇടതുപക്ഷവും വന്നു. കോണ്‍ഗ്രസ് ഇടതുപക്ഷത്തെ പിന്തുണച്ചു, പള്ളിയിറശശി വിജയിച്ചു. നിലവില്‍ വൈസ് പ്രസിഡന്റും വികസന സ്റ്റാന്‍ഡിങ് കമ്മിറ്റിയും ബിജെപിക്ക് ലഭിച്ചു.
പാര്‍ലമെന്റിലയാലും പഞ്ചായത്തിലായാലും ഇവര്‍ രണ്ടും ഒന്നാണെന്ന് കേരളത്തിലെ മുന്നണി സംവിധാനം മുദാക്കള്‍ പഞ്ചായത്തില്‍ ആരംഭിച്ചിരിക്കയാണെന്നും അഡ്വ. എസ്. സുരേഷ് പറഞ്ഞു. പള്ളിയറ ശശിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തണം എന്ന് ഡി.സി.സി പ്രസിഡന്റ് കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് വിപ്പ് നല്കിയിരിക്കുന്നു. സിപിഎം, സിപിഐ ജില്ലാ സെക്രട്ടറിമാരും പള്ളിയറശശിക്ക് അനുകൂലമായി വോട്ട് നല്‍കണമെന്ന് വിപ്പ് നല്കി.
കേരള രാഷ്ട്രീയത്തില്‍ പരസ്പരം പോരടിക്കുന്ന രണ്ടു മുന്നണികള്‍ ഒരു വ്യക്തിക്ക് വോട്ട് നല്‍കണമെന്ന് വിപ്പു നല്കിയ സാഹചര്യമുണ്ടായത് ആദ്യമായാണ്. പാറ കോറി ഉടമയായ പള്ളിയറ ശശിയെ പ്രസിഡന്റ് ആക്കാന്‍ ലക്ഷങ്ങളുടെ ഇടപാടാണ് നടത്തിയത്. സിപിഎം സ്ഥാനാര്‍ത്ഥിക്ക് വേണ്ടി ഡിസിസി പ്രസിഡന്റ് വിപ്പ് നല്‍കിയതിന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് മറുപടി നല്‍കണം. കേരളത്തിന് പുറത്ത് മാത്രമല്ല കേരളത്തിനകത്തും ഇവര്‍ ഒന്നാണെന്ന് ഈ സംഭവം തെളിയിക്കുന്നതെന്ന് അഡ്വ. എസ്. സുരേഷ് പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ ബിജെപി ജില്ലാ സെക്രട്ടറി മുളയറ രതീഷ്, ട്രഷറര്‍ ബാലമുരളി, ഒറ്റൂര്‍ മോഹന്‍ദാസ് വക്കം അജിത്ത് എന്നിവര്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: