തിരുവനന്തപുരം: കാനം രാജേന്ദ്രന് ,ഷിബു ബേബി ജോണ്‍, കെ പി ധനപാലന്, ജയ്ക് സി തോമസ്. നാലു പാര്‍ട്ടിയില്‍ പെട്ടവരാണെങ്കിലും ഇവരെ ഒന്നിപ്പിക്കുന്ന ഒരു ചരടുണ്ട്. തെരഞ്ഞെടുപ്പില്‍ അച്ഛനോടും മകനോടും തോറ്റവര്‍ എന്നതാണത്. സിപിഐയുടെ കാനം രാജേന്ദ്രനാണ് തുടക്കം.1991 ലും 1996 ലും വാഴൂരില്‍ കേരള കോണ്‍ഗ്രസിന്റെ കെ നാരായണക്കുറുപ്പിനോട് തോറ്റ കാനം രാജേന്ദ്രന് 2006 ല്‍ മകന് പ്രോഫ എന്‍ ജയരാജിനോടും പരാജയം ഏറ്റുവാങ്ങി.
1987 ല്‍ കൊടുങ്ങല്ലൂരില്‍ സിപിഐയുടെ വി കെ രാജനോടും 2016 ല്‍ മകന് വി ആര് സുനില്‍കുമാറിനോടും തോല്‍ക്കാനുളള വിധി കോണ്‍ഗ്രസിന്റെ കെ പി ധനപാലനായിരുന്നു. ചവറയില്‍ 2016 ല്‍
വിജയന് പിള്ളയോടും 2021 ല്‍ മകന് ഡോ. സുജിത്തിനോടും ആര്‍എസ്പിയുടെ ഷിബു ബേബി ജോണ്‍ തോറ്റു.
പുതുപ്പളളിയില്‍ 2016ലും 2021ലും ഉമ്മന്‍ചാണ്ടിയോട് തോറ്റ സിപിഎമ്മിന്റെ ജയ്ക് 2023 ഉപതെരഞ്ഞെടുപ്പില്‍ മകന് ചാണ്ടി ഉമ്മനോടും പരാജയപ്പെട്ടു.
ഭര്‍ത്താവിനോടും ഭാര്യയോടും തോറ്റയാള്‍ തിരുവല്ലയില്‍ ഡോ വര്‍ഗീസ് ജോര്‍ജ്ജാണ്. 2001ല്‍ അഡ്വ. മാമ്മന്‍ മാത്യുവിനോടും 2003ല്‍ ഭാര്യ എലിസബത്ത് മാമ്മനോടും വര്‍ഗീസ് തോറ്റു.
പാലായില്‍ നാലുതവണ കെ എം മാണിയോട് തോറ്റ മാണി സി കാപ്പന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജോസ് കെ മാണിയെ തോല്‍പ്പിച്ചു. കുട്ടനാട്ടില്‍ സഹോദരന്മാരായ തോമസ് ചാണ്ടിയോടും(2016) തോമസ് കെ തോമസിനോടും(2021) തോറ്റത് ഒരാളാണ്. അഡ്വ. ജേക്കബ് ഏബ്രഹാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: