ജറുസലേം: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തിങ്കളാഴ്ച ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തി. ഇസ്രായേൽ സന്ദർശനത്തിന്റെ ഭാഗമായിട്ടായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച.
പ്രാദേശിക സംഭവവികാസങ്ങളും ഗാസയിലെ മാനുഷിക സഹായത്തിന്റെ അടിയന്തര ആവശ്യകതയും ചർച്ച ചെയ്തു.
“പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തുകയും ഗാസ മുനമ്പിലെ പോരാട്ടത്തിലെ സമീപകാല സംഭവവികാസങ്ങളെക്കുറിച്ച് അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു,” – ഇസ്രായേൽ പ്രധാനമന്ത്രി തന്റെ ഔദ്യോഗിക എക്സിൽ പോസ്റ്റ് ചെയ്തു.
ഇതിനു പുറമെ ബന്ദികളെ മോചിപ്പിക്കാനുള്ള ശ്രമത്തെക്കുറിച്ചും മാനുഷിക സഹായം നൽകുന്നതിനെക്കുറിച്ചും പരസ്പരം ചർച്ച ചെയ്തതായും അദ്ദേഹം പറഞ്ഞു. കൂടാതെ കൂടിക്കാഴ്ചയിൽ ഗാസ മുനമ്പിലെ പോരാട്ടത്തിലെ സമീപകാല സംഭവവികാസങ്ങളെക്കുറിച്ച് അജിത് ഡോവലിനോട് അപ്ഡേറ്റ് ചെയ്തു.
ഇരുവരും തമ്മിൽ നടന്ന കൂടിക്കാഴ്ചയുടെ ഫോട്ടോയും നെതന്യാഹു പങ്കിട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: