മലയാള ചിത്രം മഞ്ഞുമ്മല്‍ ബോയ്സിന്റെ പശ്ചാത്തലത്തില്‍ മലയാളികള്‍ക്കെതിരെ തമിഴ് എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജയമോഹന് നടത്തിയ അധിക്ഷേപം ചര്‍ച്ചയാകുകയാണ്. ജയമോഹനെതിരെ നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ കടുത്ത ഭാഷയില്‍ തങ്ങളുടെ പ്രതിഷേധം അറിയിക്കുന്നത്. ഇപ്പോഴിതാ നടന് ഹരീഷ് പേരടി ജയമോഹന്റെ പരാമര്‍ശത്തില്‍ പ്രതിഷേധം ഫേസ്ബുക്കിലൂടെ അറിയിക്കുകയാണ്.
പോസ്റ്റ് ഇങ്ങനെ:
ഇന്നലെയും ഷൂട്ടിങ്ങുമായി ചെന്നൈയില്‍ ആയിരുന്നു..അവിടെയാരും ജയമോഹനന്റെ മലയാളി വിദ്വേഷത്തെകുറിച്ചും വംശീയവെറിയെ കുറിച്ചും ഒന്നും പറഞ്ഞില്ല…പക്ഷെ എല്ലാ സിനിമക്കാരും സാധാരണ മനുഷ്യരും മഞ്ഞുമ്മല്‍ ബോയ്സിനെ കുറിച്ച് വാ തോരാതെ സംസാരിച്ചു..അതിലെ ഒരോ നടന്മാരെയും പേരെടുത്ത് ചോദിച്ചു…അവരെയൊക്കെ’ചേട്ടാ’ നേരിട്ട് കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചു…എല്ലാം എന്റെ അനിയന്മാരാണെന്ന് ഞാന്‍ അഭിമാനത്തോടെ പറഞ്ഞു…അല്ലെങ്കില്‍ അവിടെ പിടിച്ചുനില്ക്കാന് പറ്റില്ലെന്ന് എനിക്ക് മനസ്സിലായി..അടുത്തതവണ ചെന്നൈയില്‍ പോകുന്നതിനുമുന്പ് എനിക്ക് മഞ്ഞുമ്മല്‍ ആീ്യ െകാണണം..അല്ലെങ്കില്‍ അവരെന്നോട് എന്ത് പറയും എന്ന് എനിക്ക് ഏകദേശ ധാരണയുണ്ട്…..അങ്ങിനെ തമിഴന്റെ സ്നേഹത്തിനുവേണ്ടി ഞാന്‍ ഒരു മലയാളസിനിമ ഉടനെ കാണും…മഞ്ഞുമ്മല്‍ Boys..???
പോസ്റ്റിന് താഴെ വരുന്ന കമന്റുകളിലും പ്രതിഷേധം ശക്തമാണ്. നല്ല അസ്സല് വംശീയ വെറിക്കായ് അര്‍പ്പിച്ച ഈ ആയുധത്തിന് എവിടെയൊക്കെയോ ഒരു മൂര്‍ച്ച കുറുവ്…. ഇരുതല മൂര്‍ച്ചയില്‍ ചുട്ടെടുത്ത് തലങ്ങും വിലങ്ങും എടുത്ത് വെട്ടാറുള്ള വാളിന് എന്തോ ഒരിത് പോലെ… ഞങ്ങളുടെ ഹരീഷേട്ടന് ഇങ്ങനല്ല.. ഇത് ഞങ്ങടെ ഹരീഷേട്ടനല്ല… എന്നിങ്ങനെയൊക്കെയാണ്.
മലയാളത്തിലെ എക്കാലത്തെയും വലിയ ബോക്സ് ഓഫീസ് ഹിറ്റുകളില്‍ മൂന്നാം സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ് ഈ യുവതാര ചിത്രം. പൃഥ്വിരാജ് സുകുമാരന്റെ മോഹന്‍ലാല്‍ ചിത്രം ലൂസിഫറിനെ മറികടന്നാണ് മഞ്ഞുമ്മല്‍ ബോയ്സ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. തമിഴ്നാട്ടില്‍ ഇതിനകം 25 കോടി പിന്നിട്ട മഞ്ഞുമ്മല്‍ ബോയ്സിന് മൂന്നാം വാരാന്ത്യത്തിലും മികച്ച ബുക്കിങാണ് അവിടെ ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: