ദോഹ: റമദാനോടനുബന്ധിച്ച് ഖത്തറില്‍ തടവുകാര്‍ക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി.തടവുകാര്‍ക്ക് പുതു ജീവിതം തുടങ്ങാന്‍ അവസരം നല്‍കുന്നതിനാണിത്. എന്നാല്‍ എത്ര തടവുകാര്‍ക്കാണ് പൊതുമാപ്പ് നല്‍കുന്നതെന്ന് വ്യക്തമായിട്ടില്ല.
യു എ ഇയില്‍ ദുബായ് , ഷാര്‍ജ, അജ്മാന്,റാസല്‍ഖൈമ ഭരണാധികാരികളും വിവിധ ജയിലുകളില്‍ കഴിയുന്ന നൂറുകണക്കിന് തടവുകാര്‍ക്ക് മോചനം അനുവദിക്കുമെന്ന് അരിയിച്ചു. ദുബായില്‍ 691 തടവുകാരെ മോചിപ്പിക്കാനാണ് യുഎ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല് മക്തൂം ഉത്തരവിട്ടത്. വിവിധ രാജ്യക്കാരാണ് മോചിതരാകുന്നത്.
ഷാര്‍ജയില്‍ 484 തടവുകാര്‍ക്ക് മോചനം അനുവദിച്ച് യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉത്തരവിട്ടു. അജ്മാനില്‍ 314 തടവുകാര്‍ക്കാണ് സുപ്രീം കൗണ്‍സില്‍ അംഗവും ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിന്‍ റാശിദ് അല്‍ നുഐമി മോചനം നല്‍കുന്നത്.റാസല്‍ ഖൈമ ഭരണാധികാരി ശൈഖ് സൗദ് ബിന്‍ സഖര്‍ അല്‍ ഖാസിമി മോചനം നല്‍കിയത് 368 പേര്‍ക്കാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: