അസംഗഡ് (ഉത്തര്‍പ്രദേശ്): ഒരു കാലത്ത് ഗുണ്ടാവിളയാട്ടത്തില്‍ പൊറുതിമുട്ടിയ അസംഗഡിന് വികസനത്തിന്റെ വെളിച്ചമെത്തിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജയാരവം മുഴക്കി ജനങ്ങള്‍. മോദി ഹമാരാ ഭായി ഹേ എന്ന് മുദ്രാവാക്യം വിളിച്ച്, അദ്ദേഹത്തിന്റെ ചിത്രങ്ങളുയര്‍ത്തിയ പതിനായിരങ്ങളാണ് അസംഗഡില്‍ തടിച്ചുകൂടിയത്.
ഉത്തര്‍പ്രദേശിലെ അസംഗഡില്‍ 10,000 കോടി രൂപയുടെ 15 വിമാനത്താവളങ്ങള്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ അനാച്ഛാദനം ചെയ്യുന്നതിനാണ് പ്രധാനമന്ത്രി ഇന്നലെ എത്തിയത്. മുസ്ലിം വിരുദ്ധനാണ് മോദിയെന്ന് വരുത്താനുള്ള പ്രചാരണങ്ങള്‍ ഇനിപ്പോവില്ലെന്നും അദ്ദേഹം ഞങ്ങള്‍ക്ക് സഹോദരനാണെന്നും അഭിപ്രായങ്ങള്‍ തേടിയ വാര്‍ത്താ ചാനലുകളോട് നാട്ടുകാര്‍ പറഞ്ഞു.
മോദിയുടെ ഗ്യാരന്റിയില്‍ ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. അത് വെറും വാക്കല്ല. അദ്ദേഹം പറയുന്നത് നടപ്പാക്കുന്ന നേതാവാണ്. എന്നും എപ്പോഴും അങ്ങനെയാണ്, അസംഗഡ് നിവാസികള്‍ എഎന്‍ഐയോട് പറഞ്ഞു. പരിപാടിക്ക് ശേഷം ‘അബ്കി ബാര്‍ 400 പാര്’ എന്ന ബിജെപിയുടെ പ്രചാരണ മുദ്രാവാക്യവും ജനങ്ങള്‍ മുഴക്കി.
‘ഞങ്ങള്‍ വളരെ സന്തുഷ്ടരാണ്. എന്നെങ്കിലും ഞങ്ങള്‍ക്ക് വിമാനത്തില്‍ യാത്ര ചെയ്യാന്‍ കഴിയുമെന്ന് പതീക്ഷിക്കുന്നു. കേന്ദ്ര സര്‍ക്കാരിന് ആയിരം നന്ദി, മൊറാദാബാദ് സ്വദേശി സല്മാന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: