കൊല്‍ക്കത്ത: സന്ദേശ്ഖാലിയിലെ സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും, ഭൂമി തട്ടിയെടുക്കുകയും ചെയ്ത തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ ഷാജഹാന് ഷെയ്ഖിന്റെ സിബിഐ കസ്റ്റഡി കാലാവധി നീട്ടി നല്കി. ഇന്നലെ കസ്റ്റഡി കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ കോടതിയില്‍ ഹാജരാക്കുകയും നാല് ദിവസത്തേയ്ക്ക് കൂടി നീട്ടി നല്‍കുകയായിരുന്നു.
ഷാജഹാന് ഷെയ്ഖില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ അറിയാനുണ്ടെന്നും, കസ്റ്റഡി കാലാവധി നീട്ടി നല്‍കണമെന്ന സിബിഐയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ഈ മാസം 14ന് ഇയാളെ വീണ്ടും കോടതിയില്‍ ഹാജരാക്കും. കനത്ത സുരക്ഷയിലാണ് ഷാജഹാനെ ബസിര്‍ഹട്ട് കോടതിയില്‍ ഹാജരാക്കിയത്.
നിലവില്‍ റേഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താനായി എത്തിയ ഇ ഡി ഉദ്യോഗസ്ഥര്‍ക്കു നേരെ സംഘടിപ്പിച്ച് പ്രതിഷേധം സംഘടിപ്പിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. റേഷന്‍ അഴിമതി കേസില്‍ ഇ ഡി അന്വേഷണം തുടങ്ങിയതിന് പിന്നാലെ ഷാജഹാന് ഷെയ്ഖ് ഒളിവില്‍ പോയതാണ്. പിന്നീട് 55 ദിവസങ്ങള്‍ക്ക് ശേഷം ഫെബ്രുവരി 29നാണ് ഷാജഹാനെ പോലീസ് സന്ദേശ്ഖാലിക്ക് അടുത്തുനിന്ന് തന്നെ അറസ്റ്റ് ചെയ്യുന്നത്. കല്‍ക്കട്ട ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സന്ദേശ്ഖാലി കേസ് സിബിഐ ഏറ്റെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: