കോട്ടയം: തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുന്ന പ്രധാന വിഷയങ്ങളില്‍ ഒന്നാകും കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി. തുച്ഛമായ ശമ്പളവും അലവന്‍സും പെന്‍ഷനും പോലും കൊടുക്കാനാവാതെ സംസ്ഥാന സര്‍ക്കാര്‍ വലയുമ്പോള്‍, ജീവനക്കാരുടെ ശമ്പളം കേരളചരിത്രത്തില്‍ ആദ്യമായി മുടങ്ങുമ്പോള്‍, ആശുപത്രികളില്‍ മരുന്നും പഞ്ഞിയും പോലുമില്ലാതാവുമ്പോള്‍ ജനങ്ങള്‍ ദുരിതത്തിലാണ്. അങ്കണവാടി പ്രവര്‍ത്തകരുടെ അലവന്‍സും ശമ്പളവും വാര്‍ധക്യകാല പെന്‍ഷനും അടക്കം മുടങ്ങി. അവശകലാകാരന്മാര്ക്കുള്ള പെന്ഷനുംകൊടുക്കുന്നില്ല. കരാറുകാര്‍ക്ക് കുടിശിക നല്കാത്തതിനാല് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെല്ലാം മുടങ്ങി. മുഴുവന്‍ വീടുകളിലും പൈപ്പിലൂടെ കുടിവെള്ളമെത്തിക്കാന്‍ ജല്‍ജീവന്‍ മിഷന് വഴി കേന്ദ്രം നല്‍കാനുള്ള മുഴുവന്‍ തുകയും നല്കി. കിട്ടിയ പണം മുഴുവന്‍ എടുത്ത് കണ്ട സ്ഥലങ്ങളിലൊക്കെ പൈപ്പുകള്‍ കുഴിച്ചിട്ടു. ഇപ്പോള്‍ വെള്ളമെത്തിക്കാനും അത് ശേഖരിക്കാന്‍ ടാങ്കുകള്‍ കെട്ടാനും മോട്ടോറുകള്‍ വയ്ക്കാനും പണമില്ല. അഴിമതിയും ധനദുര്‍വിനിയോഗവും നികുതിപിരിവിലെ കെടുകാര്യസ്ഥതയും നയാപൈസയില്ലാതെ വലയുമ്പോഴും ധൂര്‍ത്തിന് കുറവില്ല.
അതേസമയം കേന്ദ്രസര്‍ക്കാര്‍ സാമ്പത്തികരംഗത്ത് ശക്തമായ നടപടികളാണ്. സ്വീകരിക്കുന്നത്. കേന്ദ്രജീവനക്കാരുടെ ക്ഷാമബത്തയും(ഡിഎ) പെന്‍ഷന്‍കാരുടെ ആശ്വാസ ബത്തയും നാലു ശതമാനം കൂട്ടി. ഇതിന്റെ ഫലമായി അവര്‍ക്കുള്ള വീട്ടുവാടക അലവന്‍സ് അടക്കം കൂടും. ചുരുക്കത്തില്‍ കേന്ദ്രജീവനക്കാരുടെ ശമ്പളത്തില്‍ കാര്യമായ വര്‍ധനയാണ് ഉണ്ടായത്. ഡിഎ വര്‍ധനയ്ക്ക് ജനുവരി മുതല്‍ പ്രാബല്യമുണ്ട്. ഇതോടെ ഡിഎ 50 ശതമാനമായി.
ബാങ്കുജീവനക്കാരുടെ ശമ്പളം പതിനേഴ് ശതമാനം കൂട്ടാന്‍ ഏറെക്കുറെ തീരുമാനമായിക്കഴിഞ്ഞു. ഇത് നടപ്പാക്കുന്നതോടെ കാര്യമായ ശമ്പളവര്‍ധനയുണ്ടാകും. കേന്ദ്രം ശമ്പളക്കമ്മിഷന്‍ നിര്‍ദ്ദേശിച്ചതനുസരിച്ചുള്ള മുഴുവന്‍ ഡിഎയും നല്‍കിക്കഴിഞ്ഞു.
പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം വീടുവയ്ക്കുന്നവര്ക്കുള്ള പണവും സബ്സിഡിയും കേന്ദ്രസര്‍ക്കാര്‍ കൃത്യമായി തന്നെയാണ് നല്‍കുന്നത്. അരിയും പരിപ്പും പയറും മറ്റും കുറഞ്ഞ വിലയ്ക്ക് രാജ്യത്തൊട്ടാകെ ലഭ്യമാക്കിക്കഴിഞ്ഞു. പാവപ്പെട്ടവര്‍ക്ക് അന്നയോജന വഴി സൗജന്യമായി അരി നല്കുന്ന പദ്ധതി നീട്ടിയിട്ടുമുണ്ട്.
കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം മൂന്നു ഗഡുക്കളായി ആറായിരം രൂപ നല്‍കുന്നത് ഒരു മുടക്കവും കൂടാതെ തുടരുകയാണ്. കോടിക്കണക്കിന് കര്‍ഷകരാണ് ഇതിന്റെ പ്രയോജനം നേടിയിട്ടുള്ളത്. കേരളത്തിലടക്കം വന്‍തോതിലാണ് കേന്ദ്രത്തിന്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ നിര്‍മ്മാണം നടക്കുന്നത്. തലശേരി-മാഹി ദേശീയ പാതയുടെ ഉദ്ഘാടനം തിങ്കളാഴ്ച നടക്കും. കേരളത്തില്‍ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ പോലും മുടങ്ങി. റോഡുകളിലാകെ വന്‍ കുഴികള്‍ രൂപപ്പെട്ട് കാല്‍നട പോലും ദുസ്സഹമാകുമ്പോഴാണ്, കേന്ദ്രം പണിയുന്ന റോഡുകള്‍ വളരെവേഗം പൂര്‍ത്തിയാകുന്നതും ജനങ്ങള്‍ക്ക് തുറന്നു കൊടുക്കുന്നതും.
കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും പ്രവര്‍ത്തനങ്ങളും അവയുടെ കാര്യക്ഷമതയും ജനങ്ങള്‍ താരതമ്യം ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: