മാവേലിക്കര: കരുണാകരന്റെ മകളുടെ പിതൃത്വത്തില്‍ സംശയമുണ്ടെന്ന് പറയുന്ന കോണ്‍ഗ്രസിന്റെ യുവനേതാവ് പറയുന്നു പൊളിറ്റിക്കല്‍ പിതാവും ബയോളജിക്കല്‍ പിതാവും രണ്ടാണെന്ന്. എന്താ ലീഡറുടെ മകളുടെ പിതൃത്വം വെല്ലുവിളിച്ച രാഹുല്‍ മാങ്കൂട്ടത്തിലിന് രണ്ട് തന്തയുണ്ടോ എന്ന് പരിഹസിച്ച് മന്ത്രി ഗണേഷ് കുമാര്‍.
ബിജെപി പോയതിന് പത്മജാ വേണുഗോപാലിനെ തന്തക്ക് വിളിച്ച രാഹുൽ മാങ്കൂട്ടത്തെ, കൊന്നു കൊലവിളിച്ചു ഗണേഷ് കുമാർ ✌🦹♂️#Padmaja #BJP pic.twitter.com/CAnPxQlTQ8
— 🇮🇳 ✡️ മഥുര കൃഷ്ണാ ✡️ 💕 (Modi Parivar) (@MathuraKrishnaa) March 10, 2024
ഇവനൊക്കെ പൊളിറ്റിക്കല്‍ തന്തയും ബയോളജിക്കല്‍ തന്തയും ആയി രണ്ട് തന്തമാര് ഉണ്ടോയെന്നും ഗണേഷ് കുമാര്‍ ചോദിച്ചു. കരുണാകന്റെ വീട്ടില്‍ ഈ കല്യാണിക്കുട്ടിയമ്മയും മകള്‍ പത്മജയും വിളമ്പിക്കൊടുത്തത് തിന്ന നേതാക്കളാണ് ഇപ്പോള്‍ ദല്‍ഹിയില്‍ വരെ നിരങ്ങുന്നവര്‍. അതില്‍ ഒരാള്‍ ഇപ്പോള്‍ കേരളത്തില്‍ മത്സരിക്കാന്‍ വന്നിട്ടുണ്ട്. അയാളെങ്കിലും ഈ രാഹുല്‍ മാങ്കൂട്ടത്തിലിനോടൊക്കെ മറുപടി കൊടുക്കേണ്ടേ. പത്മജച്ചേച്ചീ ഒന്ന് ലീഡറെക്കാണണം എന്ന് പറഞ്ഞ് കരഞ്ഞ് കാലുപിടിച്ചവന്മാരാണ് ഇന്ന് നേതാക്കളായി കോണ്‍ഗ്രസില്‍ വിലസുന്നത്. ലീഡറെക്കണ്ട് ഇറങ്ങിയാല്‍ ഇത്രമണിക്ക് സീറ്റുചോദിച്ചാല് കിട്ടുമെന്ന് ജ്യോത്സ്യന് പറഞ്ഞിട്ടുണ്ട്, എന്നെ ചേച്ചീ ഒന്ന് അകത്തേക്ക് കടത്തിവിടണം എന്ന് പത്മജച്ചേച്ചിയോട് അനുവാദം ചോദിച്ച് വെളുപ്പിന് ആറരമണിക്ക് ഉറങ്ങിക്കിടക്കുകയായിരുന്ന ലീഡറുടെ മുറിയില്‍ കടന്ന് ചെന്ന് സീറ്റുവാങ്ങിയവര് ഉണ്ട്. – ഗണേഷ് കുമാര്‍ പരിഹസിച്ചു.
“കരുണാകരന്റെ വീടിന് പുറത്ത് ചീഫ് സെക്രട്ടറിയും ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും നില്ക്കുമ്പോള് മുണ്ടിനടിയില്‍ പഴം ഒളിപ്പിച്ച് വെച്ച് അകത്ത് കടന്നശേഷം അവിടെ നിന്നും പഴം തൊലിയുരിച്ച് തിന്നുകൊണ്ട് പുറത്തേക്ക് വന്നിരുന്ന കോണ്‍ഗ്രസ് നേതാക്കളെ എനിക്കറിയാം. കരുണാകരന്റെ അടുത്തയാളാണ്, അവിടുത്തെ അടുക്കളയില്‍ വരെ പ്രവേശനമുള്ളയാളാണ് എന്ന് പുറത്ത് നില്ക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെയും ചീഫ് സെക്രട്ടറിമാരെയും അറിയിക്കുകയാണ് ഇവരുടെ ലക്ഷ്യം”-ഗണേഷ് കുമാര്‍ പരിഹസിച്ചു.
പത്മജച്ചേച്ചി ബിജെപിയില്‍ ചേര്‍ന്നാലും എവിടെപോയി ചേര്‍ന്നാലും അവരെ ചേച്ചി എന്ന് തന്നെയേ വിളിക്കൂ. അവരുടെ പിതൃത്വത്തെ വെല്ലുവിളിച്ചപ്പോള്‍ എടാ നീ പറഞ്ഞത് ശരിയായില്ല എന്ന് ചോദിക്കാന്‍ കേരളത്തിലെ ഏതെങ്കിലും കോണ്‍ഗ്രസ് നേതാവ് തയ്യാറായോ?. – ഗണേഷ് കുമാര്‍ ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: