സിലിഗുരി: അഴിമതിയുടെയും പാരമ്പര്യ രാഷ്ട്രീയത്തിന്റെയും വിഷയത്തിൽ തൃണമൂൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനം ശക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമബംഗാളിലെ സിലിഗുരിയിൽ നടന്ന പൊതുജന റാലിയിലാണ് അദ്ദേഹം ടിഎംസി ഭരണകൂടത്തിനെതിരെ ആഞ്ഞടിച്ചത്.
പ്രതിപക്ഷ ഇൻഡി സഖ്യകക്ഷികളായ ടിഎംസിയും കോൺഗ്രസും രാജ്യത്തിന്റെ വികസനത്തിൽ തങ്ങളുടെ കുടുംബ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള പാർട്ടിയെ അധികാരത്തിൽ നിന്ന് പുറത്താക്കേണ്ടതിന്റെ ആവശ്യകത വളരെ വലുതാണെന്ന് പ്രധാനമന്ത്രി തറപ്പിച്ചു പറഞ്ഞു.
പശ്ചിമ ബംഗാളിൽ നിന്നുള്ള അഴിമതിക്കാരായ ടിഎംസി സർക്കാരിനെ പുറത്താക്കാനുള്ള വാതിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ തുറക്കുമെന്നതിൽ സംശയമില്ലെന്ന് അനുയായികളോട് അദ്ദേഹം പറഞ്ഞു.
അഴിമതിയിൽ മുങ്ങിയ ടിഎംസി സർക്കാർ ദളിത്, ആദിവാസി വിരുദ്ധ, ഒബിസി വിരുദ്ധ, സ്ത്രീ വിരുദ്ധമാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. റേഷൻ പദ്ധതിയിൽ തന്നെ ടിഎംസി സർക്കാർ അഴിമതി നടത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അവരുടെ നേതാക്കളും മന്ത്രിമാരും റേഷൻ അഴിമതി കേസിൽ ജയിലിലാണ്. പാർട്ടി ബംഗാളിലെ ജനങ്ങളെ കൊള്ളയടിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വടക്കൻ ബംഗാളിലെ ഡാർജിലിംഗ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന സിലിഗുരിയിൽ നടന്ന പൊതുയോഗത്തിൽ മോദിക്ക് വൻവരപേൽപ്പാണ് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: