തിരുവനന്തപുരം : ഓര്‍ഡിനറി സര്‍വീസുകളില്‍ റൂട്ട് റാഷണലൈസേഷന്‍ നടപ്പിലാക്കിയതിലൂടെ വലിയ ലാഭം ഉണ്ടായതായി കെഎസ്ആര്‍ടിസി. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
കെ ബി ഗണേഷ് കുമാര്‍ കെഎസ്ആര്‍ടിസിയുടെ ചുമതല ഏറ്റെടുത്തശേഷം നടപ്പിലാക്കുന്ന ആദ്യ ആശയമാണ് വിജയം കണ്ടതെന്നും കെ എസ് ആര് ടി സി പറയുന്നു.കെഎസ്ആര്‍ടിസിയുടെ ഓര്‍ഡിനറി സര്‍വീസുകളില്‍ റൂട്ട് റാഷണലൈസേഷന്‍ നടപ്പിലാക്കിയതിലൂടെ ഒരു മാസം ലാഭിക്കാന്‍ കഴിയുന്നത് 4,38,36,500 രൂപയാണ്.
ഒരു ദിവസം 52,456 ഡെഡ് കിലോമീറ്റേഴ്സ് ഒഴിവാക്കി 13,101 ലിറ്റര്‍ ഡീസല്‍ ഉപഭോഗം കുറയ്ക്കുന്നതിലൂടെ 12,51,392 രൂപ ഡീസല്‍ തുകയിനത്തില്‍ ലാഭിക്കുകയും 2,09,825 രൂപ മെയിന്റനന്‍സ് തുകയിനത്തില്‍ ലാഭിക്കുകയും ചെയ്തു. കിലോമീറ്ററിന് നാലു രൂപ സ്പെയര്‍പാര്‍ട്സ് വില ഉള്‍പ്പെടെ ഒരു ദിവസത്തെ ലാഭം 14,61,217 രൂപയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: