ന്യൂദല്‍ഹി: വരും വര്‍ഷങ്ങളിലായി പാളത്തിലിറങ്ങുക ആയിരത്തിലേറെ പുതു തലമുറ വന്ദേഭാരത് എക്സ്പ്രസുകള്‍. ഇതിനുള്ള നടപടികള്‍ തുടങ്ങിയതായും റെയില്‍ മന്ത്രി അശ്വിന വൈഷ്ണവ് പറഞ്ഞു. ഇതിന്റെ ഭാഗമായി റെയില്‍ പാളങ്ങളുടെ ശേഷി 250 കിലോമീറ്ററായി ഉയര്‍ത്തി വരികയാണ്. വരും നാളുകളില്‍ റെയില്‍വേയില്‍ വികസനത്തിന്റെയും ആധുനിക വത്ക്കരണത്തിന്റെയും വേഗത കൂടും.
വന്ദേഭാരത് എക്സ്പ്രസുകള്‍ വിദേശരാജ്യങ്ങളിലേക്ക് കയറ്റിയയക്കാനും നടപടികള്‍ തുടങ്ങി. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇവ കയറ്റി അയച്ചു തുടങ്ങും. സാങ്കേതികമായി നാം വലിയ മുന്നേറ്റം നടത്തിവരികയാണ്. പ്രതിവര്‍ഷം റെയില്‍വേ 700 കോടി യാത്രക്കാരാണ് റെയില്‍വേയ്ക്കുള്ളത്. അതായത് പ്രതിദിനം രണ്ടരക്കോടിപേര്. ഒരു യാത്രക്കാരന് ശരാശരി നൂറു രൂപ ചെലവാകുന്നുണ്ടെങ്കിലും റെിയല്‍വേ ഈടുക്കുന്നത് 45 രൂപ മാത്രമാണ്. 55 രൂപയാണ് റെയില്‍വേ നല്കുന്ന ഡിസ്കൗണ്ട്. അമൃതഭാരത് ട്രെയിനില്‍ വെറും 454 രൂപയ്ക്ക് ആയിരം കിലോമീറ്റര്‍ യാത്ര ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: