ന്യൂദല്‍ഹി: അന്താരാഷ്ട്ര വനിതാദിനത്തില്‍ നാരീശക്തിയുടെ വിജയഗാഥകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്രസര്‍ക്കാരിന്റെ വിവിധ ക്ഷേമപദ്ധതികളിലൂടെ ശക്തമായ മാതൃകകളായ വനിതകളെ സ്റ്റോറീസ് ഓഫ് നാരീശക്തി എന്ന പേരിലുള്ള ചെറുവീഡിയോകളിലൂടെ പ്രധാനമന്ത്രി രാജ്യത്തിന് പരിചയപ്പെടുത്തി.
വനിതാദിന ആശംസകള്‍ നേര്‍ന്നാണ് പ്രധാനമന്ത്രിയുടെ കുറിപ്പുകള്‍ ആരംഭിച്ചത്. വിവിധ മേഖലകളിലെ സ്ത്രീകളുടെ നേട്ടങ്ങളെ അഭിനന്ദിക്കുന്നു. വിദ്യാഭ്യാസം, സംരംഭകത്വം, കൃഷി, സാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളില്‍ സ്ത്രീകളെ ശാക്തീകരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. പാചകവാതക സിലിണ്ടറുകളുടെ വില കുറച്ചത് സ്ത്രീകളുടെ ജീവിതം എളുപ്പമാക്കുകയും കോടിക്കണക്കിന് കുടുംബങ്ങളുടെ സാമ്പത്തിക ബാധ്യത കുറയ്ക്കുകയും ചെയ്യും. ഈ നടപടി പരിസ്ഥിതി സംരക്ഷണത്തിനും സഹായകമാകും, മോദി ചൂണ്ടിക്കാട്ടി.
കൃഷി മുതല്‍ വായുസേനയില്‍ വരെ സ്ത്രീകള്‍ കൈവരിച്ച നേട്ടങ്ങള്‍ വീഡിയോയിലുണ്ട്. നമോ ഡ്രോണ്‍ ദീദിമാര്‍ എന്നത് പുതിയ ആശയമാണെന്ന് ചൂണ്ടിക്കാട്ടി ഗുജറാത്തിലെ ബെറൂച്ചില് നിന്നുള്ള നമോഡ്രോണ്‍ ദീദി കൃഷ്ണ ബെനിനെക്കുറിച്ചുള്ള വീഡിയോ അദ്ദേഹം പങ്കുവച്ചു. നാരീശക്തിയുടെ കഥകളിലെ ആദ്യ വിഡീയോ ആണിത്. ലക്ഷാധിപതി ദീദി യോജനയുടെ മാതൃകയായി ഛത്തീസ്ഗഡ് ചിത്തലൂരിലെ നികിത മാരികാമിനെകുറിച്ചുള്ള വീഡിയോ ഷെയര്‍ ചെയ്തു. പ്രധാനമന്ത്രി സ്വനിധി യോജനയ്ക്ക് മധ്യപ്രദേശിലെ റായ്സെനില്‍ നിന്നുള്ള സുശീലാ ഭായിയെ മാതൃകയായി ഉയര്‍ത്തിക്കാട്ടി. പിഎം ആവാസ് യോജനയിലൂടെ വീട് ലഭിച്ച ഉത്തര്‍ പ്രദേശിലെ ബദോഹിയില്‍ നിന്നുള്ള ഊര്‍മിള ദേവിയുടെ വീഡിയോയും അദ്ദേഹം പങ്കുവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: