തിരുവനന്തപുരം: ഭാരത് അരി ജനപ്രിയമായതോടെ ശബരി കെ റൈസ് വില്പനയ്ക്ക് സംസ്ഥാനസര്‍ക്കാര്‍. സപ്ലൈകോ വഴി 12 മുതലാണ് വിതരണം.
ഭാരത് അരി 10 കിലോ ആണ് ഒരാള്‍ക്ക് നല്കുന്നതെങ്കില് കെ റൈസ് ഒരു കാര്‍ഡിന് 10 കിലോമാത്രമാണ്. ജയ, കുറുവ, മട്ട അരികള്‍ അഞ്ചുകിലോ മാത്രമാണ് നല്‍കുക. ബാക്കി അഞ്ച് കിലോ പച്ചരിയോ സാധാ അരിയോ ലഭിക്കും. തുടക്കത്തില്‍ പരസ്യമുള്ള പ്രത്യേക തുണിസഞ്ചിയില്‍ ലഭിക്കും. പിന്നീട് അരിവാങ്ങാന്‍ സഞ്ചിയുമായി പോകണം. ജയ അരി കിലോയ്ക്ക് 29 രൂപ നിരയ്ക്കിലും മട്ട അരിയും കുറുവ അരിയും കിലോയ്ക്ക് 30 രൂപ നിരക്കിലുമായിരിക്കും വിതരണം ചെയ്യുക.
ഓരോ മേഖലയിലും വ്യത്യസ്ത അരികളാകും സപ്ലൈകോ കേന്ദ്രങ്ങളിലെത്തുക. തിരുവനന്തപുരം ഭാഗത്ത് ജയ അരിയും കോട്ടയം എറണാകുളം മേഖലയില്‍ മട്ട അരിയും പാലക്കാട്, കോഴിക്കോട് മേഖലയില്‍ കുറുവ അരിയുമെത്തും.
സപ്ലൈകോയുടെ ബ്രാന്‍ഡ് ഇമേജിനുവേണ്ടിയാണ് ആദ്യ ഘട്ടത്തില്‍ ശബരി കെ റൈസ് ബ്രാന്‍ഡഡ് സഞ്ചിയില്‍ വിതരണം നടത്തുന്നതെന്ന് മന്ത്രി ജി.ആര്. അനില്‍ പറഞ്ഞു.
തുണി സഞ്ചിക്കായുള്ള ആകെ ചെലവ് 10 ലക്ഷം രൂപയില്‍ താഴെ ആണ്. ഈ തുക സപ്ലൈകോ പ്രൊമോഷന്‍സ്, പരസ്യങ്ങള്‍ എന്നീ ബഡ്ജറ്റില്‍ നിന്നാണ് കണ്ടെത്തുന്നത്. 13-14 രൂപയായിരിക്കും സഞ്ചി ഒന്നിന്റെ പരമാവധി വില. ശബരി കെ റൈസ് നല്‍കുന്നത് 9.50 മുതല്‍ 11.11 രൂപയുടെ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുത്തു കൊണ്ടാണെന്നാണ് മന്ത്രിയുടെ അവകാശവാദം. കെ റൈസ് വിതരണം ഈ മാസം 12 മുതല്‍ ആരംഭിക്കും. ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് തിരുവനന്തപുരത്ത് നിര്‍വഹിക്കും.
അതേസമയം റേഷന്‍കാര്‍ഡ് മസ്റ്ററിങ് വൈകിക്കുന്നത് കെ റൈസിന് വേണ്ടിയാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. മസ്റ്ററിങ് കഴിഞ്ഞാല്‍ കൃത്യമായ അളവിലുള്ള അരിയേ ലഭിക്കൂ. അങ്ങനെ വന്നാല്‍ കണക്കുകളില്‍ കൃത്രിമം കാണിച്ച് ലഭിക്കുന്ന അരി സംസ്ഥാനത്തിന്റെ പേരില്‍ നല്‍കാനാകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: