ആലപ്പുഴ: എന്‍ഡിഎ ആലപ്പുഴ ലോക്സഭാ മണ്ഡലം സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന് വിവിധ പ്രദേശങ്ങളില്‍ ഊഷ്മള വരവേല്‍പ്പ്. ശിവരാത്രി മഹോത്സവമായതിനാല്‍ ഇന്നലെ പ്രധാന ശിവക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി.
രാവിലെ എഎന്‍പുരം ക്ഷേത്രദര്‍ശനത്തോടെയാണ് പ്രചാരണം ആരംഭിച്ചത്. പിന്നീട് ബ്രഹ്മകുമാരീസ് വിശ്വവിദ്യാലയത്തിന്റെ പഴവീട്ടിലെ ഓഫീസില്‍ സംഘടിപ്പിച്ച ശിവരാത്രി ആഘോഷം ഉദ്ഘാടനം ചെയ്തു. പിന്നീട് കരുനാഗപ്പള്ളി മണ്ഡലത്തില്‍ എത്തിയ സ്ഥാനാര്‍ത്ഥിക്ക് ഉജ്വല സ്വീകരണം നല്കി. ഓച്ചിറ പരബ്രഹ്മക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.
സ്ത്രീകള്‍ അടക്കമുള്ള ഭക്തര്‍ ശോഭാസുരേന്ദ്രന് പിന്തുണ അര്‍പ്പിക്കാനെത്തി. മുതിര്‍ന്നവര്‍ തലയില്‍ കൈവെച്ച് അനുഗ്രഹിച്ചു. ഇത്തവണ നരേന്ദ്രമോദിയുടെ ഗ്യാരണ്ടിക്ക് പിന്തുണ നല്‍കുമെന്ന് അവര്‍ ഉറപ്പ് നല്കി. പിന്നീട് കായംകുളം, ഹരിപ്പാട്, അമ്പലപ്പുഴ, മുല്ലയ്ക്കല് മണ്ഡലങ്ങളിലെ പ്രധാന ശിവക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി. രാത്രി ഏറെ വൈകിയാണ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സമാപിച്ചത്.
സ്ത്രീകള്‍ കക്ഷി രാഷ്ട്രീയഭേദമന്യേ പരസ്യമായി സ്ഥാനാര്‍ത്ഥിക്ക് പിന്തുണയുമായി എത്തിയത് ശ്രദ്ധേയമായി. ഇന്നലെ വൈകിട്ട് ഇരട്ടക്കുളങ്ങര ക്ഷേത്രത്തില്‍ ശോഭാ സുരേന്ദ്രന് എത്തിയതറിഞ്ഞ് സ്ത്രീകള്‍ അടക്കമുള്ള നൂറുകണക്കിന് ഭക്തരാണ് രാഷ്ട്രീയം മറന്ന് പരിചയപ്പെടുവാനും സെല്‍ഫി എടുക്കുവാനും അടുത്തുകൂടിയത്. പലരും ഇടതിനും വലതിനും മാറി മാറി വോട്ടു ചെയ്തിട്ടുണ്ടന്നും ഇക്കുറി തങ്ങളുടെ വോട്ട് ശോഭാ സുരേന്ദ്രന് തന്നെ ആയിരിക്കും എന്ന് പറഞ്ഞത് പ്രവര്‍ത്തകര്‍ക്കിടയിലും ആത്മവിശ്വാസം പകര്‍ന്നു.മുതിര്‍ന്നവരില്‍ പലരും തലയില്‍ കൈ വെച്ച് അനുഗ്രഹിച്ച ശേഷമാണ് ശോഭാ സുരേന്ദ്രനെ യാത്രയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: