ടെക്നീഷ്യൻ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് ഇന്ത്യൻ റെയിൽവേ. 9,000 ഒഴിവുകളിലേക്കുള്ള വിജ്ഞാപനമാണ് പുറത്തു വിട്ടിരിക്കുന്നത്. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടത്തിയാകും തിരഞ്ഞെടുപ്പ്. ടെക്നീഷ്യൻ ഗ്രേഡ്-I തസ്തികയിൽ 1,100 ഒഴിവുകളും ടെക്നീഷ്യൻ ഗ്രേഡ്-III തസ്തികയിൽ 7,900 ഒഴിവുകളുമാണ് ഉള്ളത്. മാർച്ച് ഒമ്പത് മുതൽ അപേക്ഷ സമർപ്പിക്കാം.
ടെക്നീഷ്യൻ ഗ്രേഡ്-I തസ്തികയിൽ 18-നും 36-നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്കാണ് അപേക്ഷിക്കാനാകുക. ടെക്നീഷ്യൻ ഗ്രേഡ്-III തസ്തികയിൽ 18-നും 33-നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്കാണ് അപേക്ഷിക്കാനാകുക. 500 രൂപയാണ് പരീക്ഷാ ഫീസ്. പരീക്ഷയ്ക്ക് ഹാജരായാൽ 400 രൂപ മടക്കിനൽകും.
21 റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡുകളിലായാണ് വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നത്. വിശദവിവരങ്ങൾ അടങ്ങിയ വിജ്ഞാപനം ആർആർബി വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിക്കും. ഏപ്രിൽ എട്ട് വരെ താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: