ന്യൂദല്‍ഹി: പ്രധാനമന്ത്രി ഉജ്വല യോജന വഴി പാവപ്പെട്ട കുടുംബങ്ങള്‍ക്കു സൗജന്യ കണക്ഷന്‍ നല്കുന്ന എല്‍പിജിക്കുള്ള സബ്‌സിഡി ഒരു വര്‍ഷം കൂടി നീട്ടാന്‍ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. സിലിണ്ടറിന് 300 രൂപയാണ് കേന്ദ്രം നല്കുന്ന സബ്‌സിഡി. വനിതാ ദിനം പ്രമാണിച്ചാണ് സബ്‌സിഡി നീട്ടുന്നത്.
2016 മെയ് 1ന് ഉത്തര്‍പ്രദേശിലാണ് പ്രധാനമന്ത്രി ഉജ്ജ്വല യോജനയ്‌ക്ക് തുടക്കമിട്ടത്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഒരു വലിയ സാമൂഹ്യക്ഷേമ പദ്ധതിയാണിത്. പ്രധാനമന്ത്രി ഉജ്ജ്വല യോജനയ്‌ക്ക് കീഴില്‍ രാജ്യത്തെ ബിപിഎല്‍ കുടുംബങ്ങള്‍ക്ക് എല്‍പിജി കണക്ഷനുകള്‍ നല്‍കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ഗ്രാമീണ മേഖലയിലേയ്‌ക്കും എല്‍പിജിയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യവും പദ്ധതിയിക്ക് പിന്നിലുണ്ട്. രാജ്യത്തുടനീളം ദാരിദ്ര്യ രേഖയ്‌ക്ക് താഴെയുള്ള കുടുംബങ്ങളിലെ സ്ത്രീകളുടെ പേരില്‍ 5 കോടി എല്‍പിജി കണക്ഷനുകള്‍ നല്‍കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെയായിരുന്നു ഉജ്ജ്വല യോജന തുടക്കം കുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: