തിരുവനന്തപുരം : തിരുവനന്തപുരം ഉള്‍പ്പെടെ ഏഴ് നഗരങ്ങളില്‍ സിബിഐ റെയ്ഡ്.തിരുവനന്തപുരത്തിന് പുറമെ ന്യൂദല്‍ഹി, മുംബയ്, അമ്പാല, മധുര, ചെന്നൈ, ചണ്ഡിഗഡ് എന്നിവിടങ്ങളിലാണ് പരിശോധന. റഷ്യന്‍ യുദ്ധമേഖലകളിലുള്‍പ്പെടെ യുവാക്കളെ അയച്ച സ്ഥാപനങ്ങളിലാണ് പരിശോധന. വിദേശത്തേക്ക് 35 ഓളം പേരെ അയച്ചതായാണ് കണ്ടെത്തല്‍.
നിരവധി വീസ കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങള്‍ക്കും ഏജന്റുമാര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. മികച്ച ജോലി ലഭ്യമാകുമെന്നു വാഗ്ദാനം ചെയ്ത് റഷ്യ-യുക്രൈന് യുദ്ധ മേഖലയിലേക്ക് യുവാക്കളെ അയച്ചെന്നതാണ് സ്ഥാപനങ്ങള്‍ക്കെതിരെ ആരോപണം ഉയര്‍ന്നിട്ടുളളത്. ഇതുവരെയുള്ള പരിശോധനയില്‍ 50 ലക്ഷം രൂപയും രേഖകളും ലാപ്ടോപ്പ്, മൊബൈല്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.
റഷ്യയില്‍ കുടുങ്ങി യുക്രൈന് എതിരെ യുദ്ധം ചെയ്യേണ്ടി വന്ന ഹൈദരാബാദ് സ്വദേശി മുഹമ്മദ് അസ്ഫാന് (30) കൊല്ലപ്പെട്ടതായി ഇന്നലെ സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്നാണ് വിവിധയിടങ്ങളില്‍ സിബിഐ റെയ്ഡ് നടത്തുന്നത്.
റഷ്യന്‍ യുദ്ധ മേഖലയില്‍ നിരവധി ഇന്ത്യക്കാര്‍ കുടുങ്ങിയിട്ടുണ്ട്. ഇവരെ തിരിച്ചെത്തിക്കാന്‍ ചര്‍ച്ചകള്‍ തുടരുകയാണെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: