പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണില്‍ ഭാരതത്തിന്റെ വനിതാ സിംഗിള്‍സ് താരം പി.വി. സിന്ധുവും പുരുഷ സിംഗിള്‍സ് താരം കിഡംബി ശ്രീകാന്തും ക്വാര്‍ട്ടറില്‍ കടന്നു. പുരുഷ സിംഗിള്‍സില്‍ മലയാളി താരം എച്ച്.എസ്. പ്രണോയ് തോറ്റ് പുറത്തായി.
ടൂര്‍ണമെന്റിലെ ആദ്യ റൗണ്ട് പോരാട്ടങ്ങള്‍ക്കാണ് ഭാരത താരങ്ങള്‍ ഇന്നലെ ഇറങ്ങിയത്. കടുത്ത പോരാട്ടത്തിനൊടുവിലാണ് രണ്ട് തവണ ഒളിംപിക് മെഡല്‍ നേടിയിട്ടുള്ള സിന്ധു ഇന്നലെ വിജയിച്ചത്. കാനഡക്കാരി മിഷേലെ ലി ആയിരുന്നു സിന്ധുവിന്റെ എതിരാളി. ആദ്യ ഗെയിം മിഷേലെ പിടിച്ചെടുത്തു. കടുത്ത പോരാട്ടത്തിനൊടുവിലായിരുന്നു താരത്തിന്റെ വിജയം. ആദ്യ ഗെയിം പിന്നിലായ സിന്ധു അടുത്ത രണ്ട് ഗെയിമിലും വിജയിച്ചാണ് പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. സ്കോര്‍: 20-22, 22-20, 21-19.
പുരുഷ സിംഗിള്‍സില്‍ തായിവാന് താരം ചോ ടിയെന്‍ ചെന്നിനെ തോല്‍പ്പിച്ചാണ് കിഡംബി ശ്രീസാന്തിന്റെ കുതിപ്പ്. ആദ്യ ഗെയിം പിടിച്ചെടുത്ത ശ്രീകാന്ത് രണ്ടാം ഗെയിമില്‍ പരാജയപ്പെട്ടു. മൂന്നാം ഗെയിമില്‍ വമ്പന്‍ ആധിപത്യത്തിനൊടുവില്‍ ശ്രീകാന്ത് വിജയിച്ചു. സ്കോര്‍: 21-15, 20-22, 21-8. ഇന്ന് നടക്കുന്ന പ്രീക്വാര്‍ട്ടര്‍ പോരില്‍ ചൈനയുടെ ലു ഗുവാന്‍സു ആണ് ശ്രീകാന്തിന്റെ എതിരാളി.
ഇന്നലെ നടന്ന പോരാട്ടത്തില്‍ ഭാരതത്തിന്റെ എച്ച്.എസ്. പ്രണോയിയെ തോല്‍പ്പിച്ചാണ് ലു ഗുവാന്‍സുവിന്റെ മുന്നേറ്റം. പ്രണോയി നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് പരാജയപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: