‘പ്രഭും പ്രാണനാഥംവിഭുംവിശ്വനാഥം
ജഗന്നാഥനാഥം സദാനന്ദഭാജം
ഭവദ്ഭവ്യ ഭൂതേശ്വരം ഭൂതനാഥം
ശിവംശങ്കരം ശംഭുമീശാനമീഡേ’
(‘പ്രഭുവും പ്രാണനാഡിയുംവിശേഷാനുഗ്രഹം നല്കുന്ന ജഗല് കാരണനും സച്ചിദാനന്ദനും ത്രിലോകദര്ശിയും ഭൂതഗണനാഥനും സര്വൈശ്വര്യനാഥനും ശം എന്ന പഞ്ചമുഖങ്ങളെ നല്കുന്നവനുമായ മഹാദേവന് നമസ്കാരം’ എന്നാണ് ഇതിന്റെഅര്‍ത്ഥം)
സകലജീവജാലങ്ങളിലും ജീവനായും പ്രാണനായും ആത്മാവായും പരമാത്മാവായ ശിവന് കുടികൊള്ളുന്നുവെന്ന് യജുര്‍വേദത്തില്‍ പറയുന്നു. ദേഹം ദേവാലയവും ജീവന് സദാശിവവുമാണ്. ചലിപ്പിക്കാനും പ്രവര്‍ത്തിക്കാനുമുള്ള ഊര്‍ജ്ജത്തെയാണ് ശക്തി എന്ന് പറയുന്നത്. ഇതിലെ ശം അഞ്ച്വിധത്തിലുള്ള സുഖത്തെ നല്കുന്നു. ശബ്ദസ്പര്‍ശരൂപ രസഗന്ധാദിസുഖമാണ് ശം എന്ന പദം. ഇവയാണ് പഞ്ചതന്മാത്രകള്. പഞ്ചതന്മാത്രകള്ക്കും പഞ്ചേന്ദ്രിയങ്ങള്‍ക്കും ശം നല്കുന്നതിനാല് ശങ്കരന് എന്ന് ഭഗവാനെ വിളിക്കുന്നു.
ഭഗമുള്ളവന്‍ ഭഗവാന്. ഐശ്വര്യം, വീര്യം, യശസ്സ്, ശ്രീജ്ഞാനം, വൈരാഗ്യം എന്നീ ആറ് ഗുണങ്ങളെയാണ് ഭഗം എന്ന് പറയുന്നത്. ഈശ്വരന് എന്ന പേരിന്, സൃഷ്ടി, സ്ഥിതി, സംഹാരം എന്നര്‍ത്ഥമുണ്ട്. പരമേശ്വരദേവന് പഞ്ചമുഖമുള്ളവനാണ്. ഈശാനം, തല്പുരുഷം, അഘോരം, വാമദേവം, സദ്യോജാതം എന്നിവയാണ് അവ. അഞ്ച് മുഖങ്ങളേയും ചേര്‍ത്താണ് നമഃശിവായ എന്ന് പറയുന്നത്. ഈശാനബ്രഹ്മത്തില് നിന്ന് ‘ന’യും തല്പുരുഷ ബ്രഹ്മത്തില്‍ നിന്ന് ‘മ’യും അഘോര ബ്രഹ്മത്തില്‍ നിന്ന് ‘ശി’ യും വാമദേ ബ്രഹ്മത്തില്‍ നിന്ന് ‘വാ’ യും സദ്യോജാത ബ്രഹ്മത്തില്‍ നിന്ന് ‘യ’ യുംവന്നു. പഞ്ചാക്ഷരീമന്ത്രം പഞ്ചമുഖങ്ങളേയും കുറിക്കുന്നു. ഈശാനനം സര്വ്വരക്ഷാഭാവം നല്കുമ്പോള് വാമദേവന് ദേവിയെ ഇടതുവശത്ത് ചേര്‍ത്തുനിര്‍ത്തിയ ഭാവവും സദ്യോജാതത്തില്‍ ചിന്തിച്ചാലുടനെ ഹൃദയത്തിലെത്തുന്ന ഭാവവും. തല്പുരുഷം ധൈര്യം നല്കുന്ന ഭാവം. അഘോരം ശത്രുബാധയില്‍ നിന്ന് രക്ഷ നല്കുന്ന ഭാവം. ബ്രഹ്മാവിന് താഴെയുള്ള ഏഴ് ലോകങ്ങളും മുകളിലുള്ള ഏഴ് ലോകങ്ങളും ശിവശക്തിയുടെ ലോകമാണ്. 13 ലോകവും ശിവശക്തിലോകത്തില് നിന്നും ജനിക്കുമ്പോള്‍ 14-ാം ലോകത്തില്‍ ജനനമോ മരണമോ സംഭവിക്കുന്നില്ല. ജനന മരണങ്ങള് ഇല്ലാത്ത ആത്മാവിന്റെയും ജീവന്റെയുംസര്വ ഐശ്വര്യങ്ങളുടെയും സകലമംഗളങ്ങളുടെയും സ്ഥാനമായ ശിവശക്തിസ്വരൂപമായ ഈ ലോകം സര്‍വ അണ്ഡചരാചരങ്ങളെയും പ്രകാശിപ്പിക്കുന്നതാണ്.
ശിവനും പരാശക്തിയും ചേര്‍ന്ന ഭാവമാണ് സാംബശിവന്. വേദങ്ങളില്‍ ശ്രീരുദ്രവും യാഗങ്ങളില്‍ അശ്വമേധവും പര്‍വതങ്ങളില്‍ കൈലാസവും മന്ത്രങ്ങളില്‍ ഓം ഹ്രീം നമഃശിവായയും ദാനങ്ങളില് അന്നദാനവും, ധര്‍മ്മങ്ങളില്‍ ശിവധര്മ്മവും, വ്രതങ്ങളില്‍ ശിവരാത്രിയുംദേവന്മാരില് മഹാദേവനും വൃക്ഷങ്ങളില്‍ കല്പവൃക്ഷവും ഗോക്കളില്‍ കാമധേനുവും തീര്‍ത്ഥങ്ങളില്‍ ശിവഗംഗയും ശിവലിംഗങ്ങളില്‍ സോമശേഖരലിംഗവും മികച്ചതായി കാണക്കാക്കുന്നു.
ദ്വാദശലിംഗദര്ശനം സര്വപാപങ്ങളെ നശിപ്പിക്കുകയും, സകലസൗഭാഗ്യങ്ങള് നല്കുന്നതുമാണ്. ത്രയംബകനാണ് ഭഗവാന്. സൂര്യപ്രഭയും ചന്ദ്രപ്രഭയും അഗ്നിപ്രഭയുമുള്ള മൂന്ന് കണ്ണുകള്‍ ഭഗവാനുണ്ട്. ത്രിലോകങ്ങളെ കാണുന്നതിനായാണ് ഈ കണ്ണുകളുള്ളത്. ത്ര്യയംബകന് എന്ന് ഭഗവാനെ വിളിക്കുന്നതും അതുകൊണ്ടാണ്. ശരീരത്തിലെ മര്‍മ്മ പ്രധാന സ്ഥാനങ്ങളില്‍ ഒന്നാണ്. ഭൂമധ്യം എന്നറിയപ്പെടുന്ന ഇരുപുരികങ്ങള്‍ക്കും ഇടയിലുള്ള സ്ഥാനം. ഇഡ, പിംഗല, സുഷ്മന എന്നീമൂന്ന് നാഡികള്‍ മനുഷ്യനുള്ളില്‍ സുഷ്മന നാഡിമൂലാധാരത്തില് നിന്ന് ഉത്ഭവിച്ച് ശിവചൈതന്യം സ്ഥിതിചെയ്യുന്ന ഭൂമധ്യത്തില്‍ വന്നവസാനിക്കുന്നുവെന്ന് പുരാണം പറയുന്നു. മനുഷ്യ നേത്രങ്ങള്‍ക്ക് കാണാവാനാത്ത ഒരു ദ്വാരം അവിടെഉണ്ടെന്നും അതുവഴിയാണ് നാം നെറ്റിയില്അണിയുന്ന ചന്ദനക്കുറികളുടെ ചൈതന്യം ശരീരത്തിലേയ്ക്ക് വ്യാപിക്കുന്നതെന്ന്ആചാര്യന്മര് പറഞ്ഞിട്ടുള്ളത്. ആജ്ഞാപത്രം എന്നു പേരുള്ള ഈ സ്ഥാനത്താണ് ശിവചൈതന്യം കുടികൊള്ളുന്നത്.
യന്ത്രം, തന്ത്രം, മന്ത്രം എന്നിവയുടെ തത്വങ്ങള്‍ വിവരിക്കുന്ന തന്ത്രശാസ്ത്രം ശിവപാര്‍വതി കഥിതമാണ്. ഇവയുടെ ഉറവിടം ആഗമ നിഗമനങ്ങളില്‍ നിന്നാണ്. മഹേശ്വരനോട് പാര്‍വതീദേവി ചോദിച്ച സംശയങ്ങള്‍ക്കുള്ള മറുപടിയാണ് ആഗമങ്ങള്‍. കരണം, കാമികം, ചിന്തം, വടുലം, യാമളം, കാലോത്തരം, ശുഭ്രം, മകുടം എന്നിവയാണ് ഇവ. ദേവിയാല്‍ മൊഴിയപ്പെട്ടത് നിഗമനങ്ങള്‍ എന്നുംഅറിയപ്പെടുന്നു.
ശിവപാര്‍വതിമാരെ അമ്മയപ്പനെന്ന് വിളിച്ച് പലരും പ്രാര്‍ത്ഥിക്കാറുണ്ട്. നമ്മുടെ മാതാവ് ദേവിയും പിതാവ് മഹേശ്വരനും ബന്ധുക്കള്‍ ശിവഭക്തരും സ്വദേശം ശിവ സാന്നിദ്ധ്യമുള്ള ഭൂസ്വര്ഗപാതാളവുമെന്ന് വിശ്വസിക്കുന്നു. ശക്തി അധികമുള്ള ദേവനായനായതിനാല് ഉഗ്രമൂര്‍ത്തി എന്നും വിശേഷിപ്പിക്കുന്നു. ആസുരശക്തികള്ക്കും തിന്മയ്ക്കും എതിരായി കണ്ണിമ വെട്ടാതെ ജാഗരൂകനായി ജീവിക്കണം എന്ന തത്ത്വമാണ് ഉറങ്ങാതെ ശിവരാത്രി വ്രതം അനുഷ്ഠിക്കുന്നതുനുള്ള തത്ത്വം.
സര്‍വവും ശിവശക്തിയാണ്. ജിവനില്‍ 96 തത്വങ്ങള്‍ (30 + 66)
സ്ഥൂലശരീരത്തില്കുടികൊള്ളുന്നു. ജ്ഞാനേന്ദ്രിയങ്ങള്‍, കര്മ്മേന്ദ്രിയങ്ങള്, പ്രാണങ്ങള്‍, പഞ്ചഭൂതങ്ങള്‍, ജ്ഞാനേന്ദ്രിയവിഷയങ്ങള്, പഞ്ചകോശങ്ങള്‍, സപ്തധാതുക്കള്‍, ഇവ ആകെ (30) ഷഡ് ആധാരങ്ങള്‍. നാഡിത്രയം, മണ്ഡലത്രയം, ത്രിമൂര്‍ത്തികള്‍, താപത്രയം, ദേഹത്രയം ഇവയെല്ലാംകൂടി 96 തത്ത്വങ്ങളാല്‍ കെട്ടിപ്പടുത്തതാണ്. ഈ തത്ത്വങ്ങള്‍ പരിരക്ഷിക്കുന്നത് യോഗാഭ്യാസമാണ്. യോഗാഭ്യാസത്തിന്റെ ലക്ഷ്യവും ഗുരുവായ പരമേശ്വരന് നമുക്ക് ഇതിലൂടെ കാട്ടിത്തരുന്നു.
ഭഗവാന് ധരിക്കുന്ന രുദ്രാക്ഷത്തിനുമുണ്ട് പ്രത്യേകതകള്‍. പ്രപഞ്ചത്തില്‍ ഏറ്റവുമധികം പ്രാണശക്തി ഉള്‍ക്കൊണ്ടിട്ടുള്ള വൃക്ഷബീജമാണ് രുദ്രാക്ഷം. സ്വയം പ്രവര്‍ത്തനശേഷിയുള്ള ദുദ്രാക്ഷത്തിന്റെ ഇലക്ട്രോമാഗ്നറ്റിക് എനര്‍ജി ശരീരത്തില്‍ പ്രവര്‍ത്തിച്ച് പ്രമേഹം, രക്തസമ്മര്‍ദ്ദം, ഹൃദ്രോഹം ഇവ ഇല്ലായ്മചെയ്യുന്നുവെന്ന് പഠനം തെളിയിച്ചിട്ടുണ്ട്. രുദ്രാക്ഷത്തിന് സമാനമായ നിരവധി കായ്കളും ഇന്ന ്വിപണിയിലുണ്ട്.
യാതൊന്നിലാണോ സര്‍വവും ലയിക്കുന്നത് അതാണ് ശിവലിംഗം. യാതൊന്നില്‍ നിന്ന് പ്രളയകാലത്ത് സര്‍വവും ലയിക്കുകയും, യാതൊന്നില്‍ നിന്ന് സൃഷ്ടികാലത്ത് പുനഃസൃഷ്ടിക്കപ്പെടുകയും ചെയ്യുന്നുവോ അതാണ് ലിംഗംഎന്ന് പറയുന്നത്. ലിംഗം, ഭൂതം, അഗ്നി, ആകാശം, പശു, മൃഗം ഇത്യാദി പദങ്ങള്‍ സംസ്കൃതഭാഷയില്‍ ധാരാളം നമുക്ക് കണ്ടെത്താനും കഴിയും. സകലജീവജാലങ്ങളുടെയും പ്രാണന്, ഭഗവാന് ശിവലിംഗത്തില്‍ അടക്കിയിരിക്കുന്നു. ഓം നമഃശിവായ… ഓം ഹ്രീം നമഃശിവായ…
പ്രതികരിക്കാൻ ഇവിടെ എഴുതുക: