കൊച്ചി: ശിവരാത്രിയുടെ ഭാഗമായി കൊച്ചി മെട്രോ രണ്ടു ദിവസം സര്‍വീസുകളുടെ സമയം നീട്ടി. ആലുവ മണപ്പുറത്ത് ബലിതര്‍പ്പണത്തിന് എത്തുന്നവര്‍ക്ക് പ്രയോജനപ്പെടുന്നതിനാണിത്. ഈ മാസം 8, 9 തീയതികളിലാണ് സര്‍വീസ് സമയം നീട്ടുന്നത്.
ആലുവയില്‍ നിന്നും തൃപ്പൂണിത്തുറ ടെര്‍മിനലില്‍ നിന്നും വെള്ളിയാഴ്ച രാത്രി 11.30 വരെ ട്രെയിന്‍ സര്‍വീസ് ഉണ്ടാകും.രാത്രി 10.30ന് ശേഷം 30 മിനിറ്റ് ഇടവേളകളിലായിരിക്കും സര്‍വീസ്. ശനിയാഴ്ച പുലര്‍ച്ചെ 4.30 മുതല്‍ മെട്രോ സര്‍വീസ് ആരംഭിക്കും. പുലര്‍ച്ചെ 4.30 മുതല്‍ രാവിലെ 6 മണി വരെ 30 മിനിറ്റ് ഇടവിട്ടാണ് സര്‍വീസ്. ബലിതര്‍പ്പണത്തിന് എത്തുന്നവര്‍ക്ക് മാത്രമല്ല, അന്ന് നടക്കുന്ന യു.പി.എസ്.സി പരീക്ഷ എഴുതാന്‍ വരുന്നവര്‍ക്കും പുതുക്കിയ ട്രെയിന്‍ സമയക്രമം ഉപകാരപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് കെഎംആര്‍എല്‍ അറിയിച്ചു.
അതിനിടെ കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ ടെര്‍മിനല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു. കൊല്‍ക്കത്തയില്‍ നിന്ന് ഓണ്‍ലൈനായാണ് പ്രധാനമന്ത്രി തൃപ്പൂണിത്തുറ ടെര്‍മിനല്‍ സ്റ്റേഷനില്‍ നിന്ന് ആദ്യ ട്രെയിന്‍ ഫ്ളാഗ് ഓഫ് ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയന് ചടങ്ങില്‍ വീഡിയോ സന്ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: