ആലുവ : ശിവരാത്രിയോടനുബന്ധിച്ച് 8 ന് വൈകിട്ട് 4 മുതൽ 9 ന് പകൽ 2 വരെ ആലുവ പട്ടണത്തിലും പരിസരത്തും ട്രാഫിക് നിയന്ത്രണങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തി.
മണപ്പുറത്തേയ്ക്ക് വരുന്ന കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള എല്ലാ വാഹനങ്ങളും സെമിനാരിപ്പടിയിൽ നിന്നും ജി സി ഡി എ റോഡു വഴി ആയുർവ്വേദ ആശുപത്രിയ്ക്ക് മുന്നിലൂടെ മണപ്പുറത്തേയ്ക്ക് പോകേണ്ടതാണ്.
മണപ്പുറത്ത് കെ.എസ്.ആർ.ടി.സി ബസ്സുകൾക്കും, സ്വകാര്യ വാഹനങ്ങൾക്കും പാർക്ക് ചെയ്യുന്നതിനായി പ്രത്യേകം ഗ്രൗണ്ടുകള്‍ തയ്യാറാക്കിയിട്ടുണ്ട്. (വൺവേ ട്രാഫിക് ആയിരിക്കും).
മണപ്പുറം ഭാഗത്ത് നിന്നുള്ള കെ.എസ്.ആർ.ടി.സി ബസ്സുകള്‍ മറ്റ് പ്രൈവറ്റ് വാഹനങ്ങള്‍ എന്നിവ ഓള്‍ഡ് ദേശം റോഡ് വഴി നേരെ പറവൂര്‍ കവലയില്‍ എത്തണം. ( വൺവേ ട്രാഫിക് ആയിരിക്കും).
തോട്ടയ്ക്കാട്ടുക്കര ജംങ്ഷനില്‍ നിന്നും മണപ്പുറത്തേയ്ക്ക് യാതൊരുവിധ വാഹന ഗതാഗതവും അനുവദിക്കുന്നതല്ല. വരാപ്പുഴ, എടയാര്‍ ഭാഗങ്ങളില്‍ നിന്നും ബസ്സുകള്‍ തേട്ടയ്ക്കാട്ടുക്കര കവലയില്‍ നിന്നും, ഇടത്തോട്ട് തിരിഞ്ഞ് അവിടെ ആളുകളെ ഇറക്കിയതിന് ശേഷം പറവൂര്‍ കവല. യു.സി കോളേജ്, കടുങ്ങല്ലൂര്‍ വഴി തിരികെ പോകണം.
അങ്കമാലി ഭാഗത്ത് നിന്നും വരുന്ന പ്രൈവറ്റ് ബസ്സുകള്‍ പറവൂര്‍ കവലയില്‍ ആളെ ഇറക്കി യു ടേൺ ചെയ്ത് മടങ്ങി പോകേണ്ടതാണ് . എറണാകുളം ഭാഗത്ത് നിന്നും ദേശീയ പാത വഴി ആലുവയ്ക്ക് വരുന്ന പ്രൈവറ്റ് ബസ്സുകള്‍ പുളിഞ്ചോട് നിന്നും വലത്തേക്ക് തിരിഞ്ഞ് കാരോത്തുകുഴി വഴി പ്രൈവറ്റ് സ്റ്റാന്‍ഡിലെത്തി ആളെയിറക്കി പ്രൈവറ്റ് സ്റ്റാന്‍ഡില്‍ നിന്നും തിരികെ ബാങ്ക് ജംഗ്ഷന് – ബൈപാസ് വഴി എറണാകുളം ഭാഗത്തേയ്ക്ക് പോകേണ്ടതാണ്..
എറണാകുളം ഭാഗത്ത് നിന്നും വരുന്ന ബസ്സുകള്‍ പുളിഞ്ചോട് നിന്നും വലത്തേക്ക് തിരിഞ്ഞ് കാരോത്തുകുഴി, വഴി പ്രൈവറ്റ് സ്റ്റാന്‍ഡില്‍ എത്തി പ്രൈവറ്റ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ച് സര്‍വ്വീസ് നടത്തേണ്ടതും. തിരികെ ബാങ്ക് ജംഗ്ഷന് – ബൈപാസ് വഴി എറണാകുളം ഭാഗത്തേയ്ക്ക് പോകേണ്ടതാണ്.
പെരുമ്പാവൂര്‍ ഭാഗത്ത് നിന്നും വരുന്ന കെ.എസ്.ആർ.ടി.സി ബസ്സുകള്‍ പമ്പ് ജംങ്ഷൻ വഴി ആലുവ മഹാത്മഗാന്ധി ടൗണ്‍ ഹാളിന് മുൻവശമുള്ള താൽക്കാലിക സ്റ്റാൻഡിൽ എത്തി, അവിടെ നിന്നും തിരികെ സർവ്വീസ് നടത്തേണ്ടതാണ്.
പെരുമ്പാവൂര്‍ ഭാഗത്ത് നിന്നും വരുന്ന പ്രൈവറ്റ് ബസ്സുകൾ, ഡി.പി.ഒ ജംഗ്ഷൻ വഴി നേരേ താഴേക്ക് ഇറങ്ങി, ഗവ. ഹോസ്പിറ്റൽ, കാരോത്തുകുഴി വഴി സ്റ്റാൻഡിൽ പ്രവേശിക്കേണ്ടതും അവിടെനിന്നും തിരികെ ബാങ്ക് കവല, ബൈപാസ് മെട്രോ സർവ്വീസ് റോഡിലൂടെ പുളിഞ്ചോട് ജംഗ്ഷനിൽ എത്തി കാരോത്തുകുഴി വഴി ഗവൺമെൻറ് ഹോസ്പിറ്റൽ റെയിൽവേ സ്ക്വയർ പമ്പ് ജംഗ്ഷൻ വഴി തിരികെ പോകേണ്ടതാണ്.
8 ന് വൈകിട്ട് 8 മുതൽ ബാങ്ക് കവല തുടങ്ങി മഹാത്മഗാന്ധി ടൗണ്‍ ഹാള്‍ റോഡ് വരെ സ്വകാര്യവാഹനങ്ങൾ ഉൾപ്പെടെ യാതൊരുവിധ വാഹന ഗതാഗതവും അനുവദിക്കുന്നതല്ല.
8 ന് വൈകിട്ട് 8 മുതൽ ദേശീയ പാത ഭാഗത്തു നിന്നും ആലുവ ടൗണ്‍ വഴി പോകേണ്ട വാഹനങ്ങൾ പുളിഞ്ചോട് ജംഗ്ഷനിൽ എത്തി കാരോത്തുകുഴി, ഗവൺമെൻറ് ഹോസ്പിറ്റൽ വഴി പോകേണ്ടതും, പെരുമ്പാവൂർ ഭാഗത്തു നിന്നും ടൗണ്‍ വഴി ദേശീയ പാതയിലേക്ക് പോകേണ്ട വാഹനങ്ങൾ മാത ജംഗ്ഷൻ, സീനത്ത്, ഡി.പി.ഒ ജംഗ്ഷൻ, ഗവ. ഹോസ്പിറ്റൽ ജംഗ്ഷൻ, കാരോത്തുകുഴി വഴി പോകേണ്ടതാണ്
ഹൈവെകളിലും, പ്രാന്തപ്രദേശങ്ങളിലും, ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനായി റോഡ് സൈഡിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കുന്നതല്ല.
ആലുവ പാലസിന് സമീപമുള്ള കൊട്ടാരം കടവിൽ നിന്നും, മണപ്പുറത്തേയ്ക്ക് പോകുന്നതിന് പാലം നിർമ്മിച്ചിട്ടുള്ളതിനാൽ കടത്തു വഞ്ചിയിലൂടെയുള്ള ഗതാഗതം അനുവദിക്കുന്നതല്ല.
8 ന് രാത്രി 10 മുതൽ 9 ന് പകൽ 10 വരെ തൃശുർ ഭാഗത്തുനിന്നും വരുന്ന ഹെവി വാഹനങ്ങൾ എല്ലാം തന്നെ അങ്കമാലിയിൽ നിന്നും എം.സി റോഡിലൂടെ അതാത് സ്ഥലങ്ങളിലേക്ക് പോകേണ്ടതാണ്.
8 ന് രാത്രി 10 മുതൽ 9 പകൽ 10 വരെ എറണാകുളത്തു നിന്നും വരുന്ന ഹെവി വാഹനങ്ങൾ കളമശ്ശേരിയിൽ നിന്നും കണ്ടെയ്നർ റോഡ് വഴി പറവൂർ എത്തി മാഞ്ഞാലി റോഡിൽ പ്രവേശിച്ച് അത്താണി ജംഗ്ഷൻ വഴി തൃശൂർ ഭാഗത്തേക്ക് പേകേണ്ടതാണ്. ദേശീയ പാതയുടെ ഇരുവശത്തും യാതൊരുവിധ പാർക്കിംഗും അനുവദിക്കുന്നതല്ല
മറ്റ് ക്രമീകരണങ്ങൾ
ശിവരാത്രിയോടനുബന്ധിച്ച് തിരക്കിൽപ്പെട്ട് അനിഷ്ടസംഭവങ്ങളും മറ്റും ഒഴിവാക്കുന്നതിനും, ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനും, പാലസ് ഭാഗത്തുനിന്നും നടപ്പാലത്തിലൂടെ മണപ്പുറത്തേക്ക് പേകേണ്ടവർ പാലസിന് സമീപം ഉള്ള കൊട്ടാരം കടവ് റോഡ് വഴി പാലത്തിന്റെ കിഴക്കെ ട്രാക്കിലൂടെ മണപ്പുറത്തേക്ക് പേകേണ്ടതാണ്. മണപ്പുറത്തു നിന്നും തിരികെ പേകേണ്ടവര്‍ നടപാലത്തിന്റെ പടിഞ്ഞാറെ ട്രാക്കുവഴിയും പോകേണ്ടതാണ്. 8 ന് രാത്രി 10 മുതല്‍ തിരക്കു കൂടുതലുള്ള സമയങ്ങളില്‍ മണപ്പുറത്തു നിന്നും തിരികെ പോകുന്നവ നടപാലത്തിന്റെ പടിഞ്ഞാറെ ട്രാക്കിലൂടെ വന്ന് പെരിയാറിന്റെ തീരത്തുള്ള റോഡിലൂടെ മുന്‍സിപ്പല്‍ പാര്‍ക്കു റോഡ് വഴി പുറത്തേക്ക് പോകേണ്ടതുമാണ്.
മണപ്പുറത്തുള്ള അമ്പലത്തിൽ നിന്നും , 50 മീറ്റർ ചുറ്റളവിൽ യാതൊരുവിധ വഴിയോരകച്ചവടങ്ങളും അനുവദിക്കുന്നതല്ല. കുളിക്കടവിലും, പുഴയിലും, ലൈഫ് ബാഗ് ഉൾപ്പെടെ പോലീസ്, ഫയർ ഫോഴ്സ് ബോട്ടുകൾ പട്രോളിംങ് നടത്തുന്നതാണ് . ആവശ്യത്തിനുള്ള ആംബുലൻസ് സർവ്വീസ്, മെഡിക്കൽ ഓഫീസേഴ്സിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നതാണ്.
മോഷ്ടാക്കളേയും, റൗഡികളേയും മറ്റും നിരീക്ഷിക്കുന്നതിനായി സ്പെഷ്യല്‍ സ്ക്വാഡ് രൂപീകരിച്ചിട്ടുള്ളതാണ്. ആലുവ റെയില്‍വെ സ്റ്റേഷനിലെ തിരക്ക് നിയന്ത്രിക്കുന്നതിന്, പ്രത്യേകമായി പോലീസ് പാര്‍ട്ടിയെ വിന്യസിക്കുന്നതാണ്.
പ്രധാനപ്പെട്ട ജംങ്ഷനുകളിലും, തിരക്കുള്ള സ്ഥലങ്ങളിലും ,സാമൂഹ്യവിരുദ്ധരെ നിരീക്ഷിക്കുന്നതിനായി സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്, ഇത് മുഴുവന്‍ സമയം നിരീക്ഷിക്കുന്നതുമാണ്. കൂടാതെ സദാസമയവും, പോലീസ് ഉദ്യോഗസ്ഥര്‍ വാച്ച് ടവറുകളില്‍ നിലയുറപ്പിച്ചിട്ടുണ്ടാകും.
നടപ്പാലത്തിലൂടെ ശിവരാത്രി മണപ്പുറത്തേയ്ക്ക് പോകുന്ന ഭക്തജനങ്ങള്‍ അമിതമായ തിരക്ക് ഒഴിവാക്കുന്നതിനായി, ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കേണ്ടതാണ്. സുരക്ഷാക്ര മീകരണങ്ങൾക്കായി ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ 1200 പോലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: