കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയില്‍ ഇന്ത്യയിലെ ആദ്യത്തെ അണ്ടര്‍വാട്ടര്‍ മെട്രോ ട്രെയിന്‍ ഉദ്ഘാടനം ചെയ്ത ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം യാത്ര നടത്തി.
ഇന്ത്യയിലെ ആദ്യത്തെ അണ്ടര്‍വാട്ടര്‍ മെട്രോ ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ പ്രധാനമന്ത്രി മോദി സ്കൂള്‍ വിദ്യാര്‍ത്ഥികളുമായും മെട്രോ ജീവനക്കാരുമായും സംവദിക്കുകയും ചെയ്തു. പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ സുകാന്ത മജുംദാര്‍, ബംഗാള്‍ പ്രതിപക്ഷ നേതാവും ബിജെപി എംഎല്‍എ സുവേന്ദു അധികാരി എന്നിവര്‍ക്കൊപ്പമാണ് പ്രധാനമന്ത്രി മോദിയെത്തിയത്.
കൊല്‍ക്കത്തയിലെ എസ്പ്ലനേഡ് മെട്രോ സ്റ്റേഷനില്‍ വന്‍ ജനക്കൂട്ടമാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്, ആളുകള്‍ ‘ജയ് ശ്രീറാം’, ‘മോദി മോദി’ എന്നീ വിളികളോടെയാണ് സ്വീകരിച്ചത്. 15,400 കോടി രൂപയുടെ ഒന്നിലധികം കണക്ടിവിറ്റി പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു.
ഇതിന്റെ ഭാഗമായിയാണ് കൊല്‍ക്കത്തയില്‍ നിര്‍മ്മിച്ച ഇന്ത്യയിലെ ആദ്യത്തെ നദിക്കടിയിലൂടെയുള്ള മെട്രോ ടണലും പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തത്. നഗര ഗതാഗതത്തെ പരിവര്‍ത്തനം ചെയ്യുന്നതിനുള്ള ഒരു നാഴികകല്ലാണ് ഇതെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേരളം ഉള്‍പ്പെടെ രാജ്യത്തുടനീളമുള്ള നിരവധി പ്രധാന മെട്രോ, ദ്രുത ഗതാഗത പദ്ധതികളും അദേഹം ഉദ്ഘാടനം ചെയ്തു.
ഹൗറ മൈതാനം എസ്പ്ലനേഡ് മെട്രോ വിഭാഗം ഉള്‍ക്കൊള്ളുന്ന കൊല്‍ക്കത്ത മെട്രോ വിപുലീകരണത്തില്‍, ഒരു പ്രധാന നദിയിലൂടെ കടന്നുപോകുന്ന ഇന്ത്യയിലെ ആദ്യത്തെ ഗതാഗത തുരങ്കം ഉള്‍പ്പെടുന്നു, ഇത് രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിലെ നിര്‍ണായക നാഴികക്കല്ലിനെ പ്രതിനിധീകരിക്കുന്നു. പുതിയ മെട്രോയിലൂടെ 40 സെക്കന്‍ഡില്‍ നദികടക്കാന്‍ സാധിക്കുമെന്നാണ് കണക്കുകള്‍ പറയുന്നത്.
ഈ വിഭാഗം അതിന്റെ നിര്‍മ്മാണത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന സാങ്കേതിക വൈദഗ്ധ്യം പ്രദര്‍ശിപ്പിക്കുക മാത്രമല്ല, കൊല്‍ക്കത്തയിലെ തിരക്കേറിയ രണ്ട് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതിന്റെ തന്ത്രപരമായ പ്രാധാന്യവും എടുത്തുകാണിക്കുകയും നഗരത്തിന്റെ പൊതുഗതാഗത ശൃംഖലയുടെ കാര്യക്ഷമതയും വ്യാപ്തിയും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: