നെടുമങ്ങാട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ സിദ്ധാര്‍ത്ഥനെ ദാരുണമായി കൊലചെയ്ത സംഭവത്തില്‍ സാംസ്കാരിക നായകര്‍ ഭയന്നിട്ടാണ് മിണ്ടാത്തതെന്ന് സാഹിത്യകാരന് ഡോ. ജോര്‍ജ് ഓണക്കൂര്‍. അഭിപ്രായമില്ലാഞ്ഞിട്ടല്ല, നിസഹായരായതുകൊണ്ടാണ് സാംസ്കാരിക നായകര്‍ പ്രതികരിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.
സിദ്ധാര്‍ത്ഥന്റെ കൊലപാതകം സംബന്ധിച്ചുള്ള അന്വേഷണം കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി വി. മുരളീധരന് നെടുമങ്ങാട് ചന്തമുക്കില്‍ നടത്തിയ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യുവതലമുറയുടെ പ്രതീക്ഷയായിരുന്ന സിദ്ധാര്‍ത്ഥനെ എങ്ങനെയാണ് ദാരുണമായി കൊലചെയ്യാന്‍ തോന്നിയതെന്ന് അദ്ദേഹം ചോദിച്ചു. കേന്ദ്രമന്ത്രി വി. മുരളീധരന് ഷാള്‍ അണിയിച്ച് സത്യഗ്രഹം ഉദ്ഘാടനം ചെയ്തു.
എസ്എഫ്ഐയുടെ കൊലപാതക പ്രവണതകള്‍ക്കതിരെ ശബ്ദം ഉയര്‍ത്തിയില്ലെങ്കില്‍ കേരളത്തിലുള്ളവര്‍ മനഃസാക്ഷി മരവിച്ചവരാണെന്ന് ലോകം വിധി എഴുതുമെന്ന് വി. മുരളീധരന് പറഞ്ഞു. ഉപരിപഠനത്തിനും ഉന്നതപഠനത്തിനും വേണ്ടി വിദ്യാഭ്യാസം നേടാന്‍ കഴിയാതെ പോയ നിരവധി സമുദായങ്ങളില്‍ നിന്നും വെറ്ററിനറി കോളജില്‍ പഠിക്കാന്‍ പോയ കുട്ടിയുടെ ജീവിതത്തെ തല്ലിക്കെടുത്തുകയായിരുന്നു എസ്എഫ്ഐ. പല വേദികളില്‍ മാധ്യമങ്ങളുമായി പലവിഷയങ്ങളും മുഖ്യമന്ത്രി സംസാരിച്ചു. എന്നാല്‍ സിദ്ധാര്‍ത്ഥന്റെ കൊലപാതകത്തെക്കുറിച്ച് ഒന്നും മിണ്ടിയില്ല. സിദ്ദാര്‍ത്ഥന്റെ കുടുംബത്ത സന്ദര്‍ശിക്കാനും തയാറായിട്ടില്ല.
കേരളത്തിലെ സര്‍വ്വകലാശാലകളില്‍ പുതുവെളിച്ചം പകര്‍ന്നത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ആണ്. വെറ്ററിനറി സര്‍വലാശാല വൈസ് ചാന്‍സലറെ പുറത്താക്കിയ നടപടി ഇതിന് ഒരു ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപി ദേശീയകൗണ്‍സില്‍ അംഗം കെ.എ. ബാഹുലേയന് അധ്യക്ഷനായി. സംഗീതസംവിധായകരായ ദര്ശന് രാമന്, പാര്‍ത്ഥസാരഥി, ഹിന്ദി സാഹിത്യകാരന് ബാലചന്ദ്രന്, ബിജെപി നേതാക്കളായ അഡ്വ.എസ്.സുരേഷ്, തോട്ടയ്ക്കാട് ശശി, എരുത്താവൂര്‍ ചന്ദ്രന്, മലയിന്‍കീഴ് രാധകൃഷ്ണന്, ജില്ലാ ട്രഷറര്‍ ബാലമുരളി, മുക്കംപാലമൂട് ബിജു, കല്ലിയോട് രാമചന്ദ്രന്, പൂവത്തൂര്‍ ജയകുമാര്‍, ഹരികുമാര്‍, കൗണ്‍സിലര്‍മാരായ വിനോദിനി, താരാജയകുമാര്‍, സുമയ്യമനോജ്, ഹരിപ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: