ന്യൂദല്‍ഹി: “ഇന്ത്യ തെമ്മാടിയെങ്കില്‍ നിങ്ങള്‍ക്ക് 450 കോടി ഡോളര്‍ ധനസഹായം നല്‍കുമോ?”- ഇന്ത്യയെ തെമ്മാടി രാജ്യമെന്ന് വിശേഷിപ്പിച്ച മാലിദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് മുയ്സുവിനോട് ഒരു പിടി ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടുള്ള കേന്ദ്ര വിദേശകാര്യമന്ത്രി ജയശങ്കറിന്റെ മറുപടി വൈറലാവുകയാണ്. ഇപ്പോള്‍ ജയശങ്കറിന്റെ ഈ ഗംഭീരന്‍ ചോദ്യങ്ങളെ അഭിനന്ദിച്ചുകൊണ്ട് കയ്യടിച്ചും ‘ആഹാ’ പറഞ്ഞും രംഗത്തെത്തിയിരിക്കുകയാണ് നടന്‍ അമിതാഭ് ബച്ചന്‍ . സമൂഹമാധ്യമമായ എക്സില്‍ “സാര്‍ താങ്കള്‍ നന്നായി കാര്യം പറഞ്ഞിരിക്കുന്നു” എന്നും അമിതാഭ് ബച്ചന്‍ കുറിച്ചു.
മാലിദ്വീപിന് ഇന്ത്യ നീട്ടിക്കൊടുത്ത സഹായങ്ങളുടെ ലിസ്റ്റ് നിരത്തിയുള്ള വിദേശകാര്യമന്ത്രി ജയശങ്കറിന്റെ ചോദ്യങ്ങള്‍ക്ക് മുന്‍പില്‍ ഉത്തരം പറയാനില്ലാതെ മാലിദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് മുയ് സു പ്രതിരോധത്തിലായിപ്പോയിരുന്നു.
WAH .. !!! well said Sir .. https://t.co/EE72lu0Ml5
— Amitabh Bachchan (@SrBachchan) March 4, 2024
മാലിദ്വീപ് പ്രസിഡന്‍റായി അധികാരമേറ്റയുടന്‍ ഇന്ത്യയെപ്പോലുള്ള തെമ്മാടികളെ ദൂരെ നിര്‍ത്തുമെന്നാണ് ചൈന അനുകൂലിയായ മാലിദ്വീപ് ന്റെ പ്രസിഡന്‍റ് മുഹമ്മദ് മുയ്സു നടത്തിയ പ്രഖ്യാപനം. ഇതിനെതിരെയാണ് ജയശങ്കറിന്റെ വൈകാരികവും അതേ സമയം ബുദ്ധിപരവുമായ മറുപടി ഏതാനും ചോദ്യങ്ങളിലൂടെ നല്‍കിയത്.
“ഇന്ത്യ തെമ്മാടിയെങ്കില്‍ നിങ്ങള്‍ക്ക് കോവിഡ് കാലത്ത് വാക്സിനുകള്‍ തരുമായിരുന്നോ?”- ജയശങ്കര്‍ ചോദിച്ചു. അയല്‍ക്കാര്‍ക്ക് ആദ്യസഹായം എന്ന മോദിയുടെ നയമനുസരിച്ച് കോവിഡ് പടര്‍ന്നുപിടിച്ച കാലത്ത് സൗജന്യമായി ഇന്ത്യ ധാരാളമായി മാലിദ്വീപ് ന് വാക്സിന്‍ അയച്ചുകൊടുത്ത് സഹായിച്ചിരുന്നു. “ലോകത്തിന്റെ മറ്റ് ചില ഭാഗങ്ങളില്‍ യുദ്ധപ്രതിസന്ധിയുണ്ടായപ്പോള്‍ ഒരു തെമ്മാടിയാണെങ്കില്‍ ഞങ്ങള്‍ നിങ്ങള്‍ക്ക് രാസവളം നല്‍കുമോ?, നിങ്ങള്‍ക്ക് ഇന്ധനം നല്‍കുമോ?, ഭക്ഷ്യവസ്തുക്കള്‍ നല്‍കുമോ?”- ജയശങ്കര്‍ ചോദിച്ചു.
റഷ്യ-ഉക്രൈന്‍ യുദ്ധകാലത്ത് ഭക്ഷ്യപ്രതിസന്ധിയും ഇന്ധനപ്രതിസന്ധിയും വളപ്രതിസന്ധിയും ഉണ്ടായപ്പോള്‍ ഇന്ത്യ മാലിദ്വീപിന് സുലഭമായി സഹായങ്ങള്‍ നല്‍കിയതിനെ ഓര്‍മ്മിപ്പിക്കുകയായിരുന്നു ജയശങ്കര്‍.
മാലിദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് മുയ് സു അധികാരമേറ്റ ശേഷം മാലിദ്വീപിലുള്ള ഇന്ത്യയുടെ സേനയെ പിന്‍വലിപ്പിച്ചിരുന്നു. പകരം അവിടെ ചൈനയുടെ സേനയ്‌ക്ക് ഇടം നല്‍കിയിരിക്കുകയാണ്. ചൈനയുമായി ഈയിടെ വ്യാപാരബന്ധും മുഹമ്മദ് മുയ്സു സുദൃഢമാക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: