തിരുവനന്തപുരം: കേരള സര്‍വകലാശാല കലോത്സവ ലോഗോ ഇന്‍തിഫാദ ഒഴിവാക്കണമെന്ന വിസി നിലപാട് സ്വാഗതാര്‍ഹമെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി ഇ.യു. ഈശ്വരപ്രസാദ്. എബിവിപി ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു.
ഇതുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ക്കും വിസിയും എബിവിപിയും പരാതി നല്‍കിയിരുന്നു. യൂണിവേഴ്സിറ്റി യൂണിയന് എസ്എഫ്ഐ ആണോ അതോ പിഎഫ്ഐയാണോ എന്ന് തെളിയിക്കുന്ന സാഹചര്യമാണ്. 5000 പാലസ്തീനികളും 1500 ഇസ്രായേലികളും കൊല്ലപ്പെട്ട, ആറു വര്‍ഷം നടന്ന സായുധ കലാപത്തിന്റെ പേരാണ് ഇന്‍തിഫാദ.
ഇസ്ലാമിക ഭീകരരുടെ മുഴുവന്‍ സായുധ പ്രവര്‍ത്തനങ്ങളെയും ഇന്‍തിഫാദ എന്ന് വിളിക്കുന്നു. ആര്‍ട്ടിക്കിള്‍ 370 എടുത്തുകളയുന്നതുവരെ കശ്മീരില്‍ നടത്തിയ അക്രമങ്ങള്‍ മുതലുള്ള ഭീകരതയുടെ ഓമനപ്പേരാണ് ഒരു സര്‍ഗ്ഗാത്മക കലോത്സവത്തിന്റെ ലോഗോയില്‍ എഴുതിവയ്ക്കാന്‍ ശ്രമിച്ചതെന്നും ഈശ്വരപ്രസാദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: