തിരുവനന്തപുരം: കേരള മണ്‍പാത്ര നിര്‍മ്മാണ സമുദായ സഭയുടെ സംസ്ഥാന സമ്മേളനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ഉയരും. ഇന്ന് വൈകിട്ട് 6 മണിക്ക് പുത്തരിക്കണ്ടം മൈതാനിയില്‍ പൊതുസമ്മേളനം മുഖ്യമന്ത്രിയാണ് ഉദ്ഘാടനം ചെയ്യുന്നത്. പൂക്കോട് വെറ്റിനറി സര്‍വകലാശാലയില്‍ എസ്എഫ്ഐക്കാര്‍ ക്രൂരമായി കൊലചെയ്ത സിദ്ധാര്‍ത്ഥിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി പുലര്‍ത്തുന്ന മൗനം സമ്മേളന വേദിയില്‍ ചോദ്യം ചെയ്യപ്പെടും. ഈ സമുദായത്തില്‍ പെട്ടയാളാണ് സിദ്ധാര്‍ത്ഥ്.
വിഷയത്തില്‍ ഇന്ന് മുഖ്യമന്ത്രി വാ തുറക്കും എന്നാണ് കരുതുന്നത്.
സിദ്ധാര്‍ത്ഥിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മണ്‍പാത്ര നിര്‍മ്മാണ സമുദായങ്ങളുടെ ദേശീയ സംഘടനയായ അഖില ഭാരതീയ പ്രജാപതി സംഘ് ഇന്ന് സെക്രട്ടറിയേറ്റ് ധര്‍ണ്ണ നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: