ഗുവാഹത്തി: യുവാവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആസാമിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ ജഡ്ജി സ്വാതി ബിദാന്‍ ബറുവ (32) അറസ്റ്റില്‍. ആത്മഹത്യാ പ്രേരണ കുറ്റത്തിനാണ് അറസ്റ്റിലായത്.
ജഡ്ജിയുടെ പരാതിയില്‍ അറസ്റ്റിലായ മന്‍സൂര്‍ അലമിനെ (20) വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സ്വാതിയുടെ ഔദ്യോഗിക വസതിയില്‍ കരാര്‍ തൊഴിലാളിയായിരുന്നു മന്‍സൂര്‍.
ഇക്കാലത്ത് ഇരുവരും തമ്മില്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ വിവാഹം കഴിക്കാന്‍ സ്വാതി ആവശ്യപ്പെട്ടെങ്കിലും മന്‍സൂര്‍ സമ്മതിച്ചില്ല. ഇതിനെത്തുടര്‍ന്ന് ഇയാള്‍ക്കെതിരെ പോലീസില്‍ പരാതിപ്പെടുകയും യുവാവ് അറസ്റ്റിലാവുകയുമായിരുന്നു. ഇതിനുശേഷവും ഭീഷണി തുടര്‍ന്ന സാഹചര്യത്തിലാണ് യുവാവ് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ മൊഴി നല്കി. ഇതിനെത്തുടര്‍ന്നാണ് പോലീസ് ജഡ്ജിയെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: