കൊച്ചി: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ അന്വേഷണം സിബിഐക്ക് വിടണമെന്ന് ലീഗല്‍ സെല്‍ സംസ്ഥാന സമിതി ആവശ്യപ്പെട്ടു. മരണത്തിന് പിന്നില്‍ എസ്എഫ്ഐ നേതാക്കളുടെ ഗൂഢാലോചനയും ക്രൂര മര്‍ദനവുമാണ് പുറത്തുവന്നിരിക്കുന്നത്.
എസ്എഫ്ഐ നേതാക്കളെ സംരക്ഷിക്കാനാണ് മന്ത്രി ചിഞ്ചുറാണി അടക്കമുള്ള സിപിഎം, സിപിഐ നേതൃത്വവും സര്‍ക്കാരും ശ്രമിക്കുന്നത്. തെളിവുകള്‍ ഇല്ലാതാക്കി സഹപാഠികളായ വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തി കേസ് അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്.
സിദ്ധാര്ത്ഥന് നേരെ നടന്നത് കാടത്ത രീതിയിലുള്ള റാഗിങ്ങാണ്. എസ്എഫ്ഐ നേരത്തെയും നിരവധി കലാലയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ റാഗിങ്ങും അക്രമവും നടത്തിയിട്ടുണ്ട്. പരുമലയില്‍ എബിവിപി പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികളെ കൂട്ടക്കൊല ചെയ്തതും സമാന രീതിയിലായിരുന്നു. എസ്എഫ്ഐ തീവ്രവാദ ബന്ധമുള്ള സംഘടനകളുടെ സമാന രീതിയിലുള്ള കുറ്റകൃത്യങ്ങളാണ് ഇപ്പോള്‍ നടത്തുന്നത്. സര്‍വകലാശാല അദ്ധ്യാപകരെയും വിദ്യാര്‍ത്ഥികളെയും വരുതിയില്‍ നിര്‍ത്താന്‍ എസ്എഫ്ഐ ഉണ്ടാക്കിയ അലിഖിത കാടത്ത നിയമം അടിച്ചേല്‍പ്പിക്കുന്ന രീതിയാണ് അവലംബിച്ചിട്ടുള്ളത്.
എസ്എഫ്ഐയുടെ സംസ്ഥാന നേതൃത്വം അറിയാതെ ഇതിലെ കുറ്റവാളികള്‍ രക്ഷപ്പെടില്ല. തുടക്കം മുതല്‍ കുറ്റവാളികളെ സംരക്ഷിക്കുന്ന നടപടിയാണ് എസ്എഫ്ഐ നേതൃത്വവും സര്‍ക്കാരും കൈക്കൊണ്ടത്.
പോലീസിന്റെ അന്വേഷണം തെളിവുകള്‍ നശിപ്പിക്കുന്നതിനാണ് ശ്രദ്ധിക്കുന്നത്. എസ്എഫ്ഐക്ക് ഒത്താശ ചെയ്യാനാണ് മന്ത്രി ഇടപെടുന്നതെന്നും ലീഗല്‍ സെല്‍ ആരോപിച്ചു. കേരളത്തിലെ കാമ്പസുകളില്‍ എസ്എഫ്ഐയുടെ പ്രവര്‍ത്തനം നിരോധിക്കണമെന്നും ലീഗല്‍ സെല്‍ സംസ്ഥാന സമിതി ആവശ്യപ്പെട്ടു.
സംസ്ഥാന സമിതി യോഗം സംസ്ഥാന കണ്‍വീനര്‍ അഡ്വ. പി. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. അഡ്വ. രഞ്ജിത് ചന്ദ്രന് അധ്യക്ഷനായി. അഡ്വ. പി. മനോജ് കുമാര്‍ മുഖ്യ പ്രസംഗം നടത്തി. അഡ്വ. സി. ദിനേശ്, അഡ്വ. പി. വന്ദന, അഡ്വ. ലിഷ രഞ്ജിത്ത്, അഡ്വ. സുനില്‍കുമാര്‍, അഡ്വ. ഷിനോദ്, അഡ്വ. അനിമോന്, അഡ്വ. എ. ആര്. സന്തോഷ്, അഡ്വ. ഗുരുവായൂരപ്പന്, അഡ്വ. സുശീല്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: