മുംബൈ: മാരുതി സുസുക്കിയുടെ വാഹനങ്ങൾക്ക് ഇപ്പോൾ ഗംഭീര ഡിസ്കൗണ്ട് ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി ഡീലര്‍മാര്‍. പക്ഷെ വാങ്ങാന്‍ കഴിയുക 2023ലെ മോഡലുകളാണെന്ന് മാത്രം. പുതിയ സാമ്പത്തിക വര്‍ഷത്തിലേക്ക് കടക്കുന്നതിന് മുന്‍പ് 2023 മോഡൽ വാഹനങ്ങൾ അതിവേഗം വിറ്റൊഴിക്കുന്നതിന് ഡിസ്കൗണ്ട് പോലെ മറ്റൊരുവഴിയില്ലെന്ന് ഡീലര്മാര്ക്കറിയാം.
ഗ്രാൻഡ് വിറ്റാര ഹൈബ്രിഡ്, ഫ്രോങ്ക്സ് ടർബോ-പെട്രോൾ വേരിയൻ്റുകൾ എന്നിവ യഥാക്രമം 79,000 രൂപ, 83,000 രൂപ എന്നിങ്ങനെ വിലക്കുറവുകളില്‍ ലഭിക്കും. ഏതാണ്ട് മിക്ക മോഡലുകൾക്കും 50,000 രൂപ വരെ ക്യാഷ് ഡിസ്കൗണ്ട് ലഭിക്കും.
2023 ഇഗ്നിസ്, സിയാസ് മോഡലുകൾക്ക് 61,000 രൂപയും 48,000 രൂപയും വീതം ഡിസ്കൗണ്ട് ലഭിയ്ക്കും. നാല് സീറ്റര്‍ എസ് യുവിയായ ജിംനിയും നല്ല വിലക്കുറവില്‍ ലഭിയ്ക്കും.1.50 ലക്ഷം രൂപയുടെ ഔദ്യോഗിക കിഴിവുണ്ട്. ഇതിന് പുറമെ ജിംനിയുടെ സ്പെഷ്യല്‍ എഡിഷനായ ജിംനി കൂട്ടാന്‍ തണ്ടർ എഡിഷന് വിറ്റൊഴിക്കാന്‍ പ്രത്യേക വിലക്കിഴിവും ഓഫറായുണ്ട്. 10.74 ലക്ഷമാണ് വിലയെങ്കിലും ഇത് നല്ല വിലക്കുറവില്‍ ലഭിക്കുന്നതായാണ് വാര്‍ത്ത. മഹീന്ദ്രയുടെ ഥാര്‍ എന്ന ഓഫ് റോഡ് വണ്ടിയെ വെല്ലുവിളിച്ച് മാരുതി കൊണ്ടുവന്നതാണ് ജിംനി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: