കോഴിക്കോട്: കടിയങ്ങാട് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വയോധികന് ദാരുണാന്ത്യം. ചീക്കോന്ന് പാതിരിപ്പറ്റ സ്വദേശി ഹബീബ് ആണ് മരിച്ചത്. ഇന്നലെ രാവിലെ 7.30-ഓടെയായിരുന്നു സംഭവം.
കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ ഇരിക്കെയാണ് മരണം സംഭവിച്ചത്. കുറ്റ്യാടി നിന്നും കോഴിക്കോടേക്ക് വന്ന ഒമേഗ ബസാണ് എതിർ ദിശയിൽ വന്ന ബൈക്കിൽ ഇടിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: