ന്യൂദൽഹി: സന്ദേശ്ഖാലി വിഷയത്തിൽ പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസ് സർക്കാരിനെതിരെ ദൽഹിയിൽ ബിജെപിയുടെ പ്രതിഷേധം. മുഖ്യമന്ത്രി മമത ബാനർജിയുടെ രാജി ആവശ്യപ്പെട്ട് ദൽഹി ബിജെപി ഘടനം വെള്ളിയാഴ്ച പ്രകടനം നടത്തി.
ഈ വിഷയത്തിൽ ഒരു വനിതാ മുഖ്യമന്ത്രിയുടെ മൗനം ലജ്ജാകരവും വേദനാജനകവുമാണെന്ന് പറഞ്ഞുകൊണ്ട് പ്ലക്കാർഡുകളുമേന്തി നിരവധി ബിജെപി പ്രവർത്തകരും നേതാക്കളും തീൻ മൂർത്തി ചൗക്കിൽ തടിച്ചുകൂടി ബാനർജിക്കെതിരെ മുദ്രാവാക്യം മുഴക്കി.
പശ്ചിമ ബംഗാളിലെ സന്ദേശ്ഖാലിയിൽ ലൈംഗികാതിക്രമത്തിലും ഭൂമി കൈയേറ്റ ആരോപണങ്ങളിലും പ്രധാന പ്രതിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ ഷാജഹാൻ ഷെയ്ഖ് 55 ദിവസത്തെ ഒളിവിൽ കഴിഞ്ഞതിന് ശേഷം വ്യാഴാഴ്ചയാണ് അറസ്റ്റിലായത്.
ഷാജഹാന്റെ അറസ്റ്റ് പോലീസും സർക്കാരും തമ്മിലുള്ള പരസ്പര സഹകരണത്തിന്റെ ഫലമാണെന്ന് ബിജെപി ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: