130 ഓളം വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകരുടെയും സാന്നിധ്യത്തില്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭീകരര്‍ തുടര്‍ച്ചയായി മൂന്ന് ദിവസം വിചാരണ നടത്തി പീഡിപ്പിച്ച് ‘കൊലപ്പെടുത്തിയ’ സിദ്ധാര്‍ഥ് എന്ന വിദ്യാര്‍ത്ഥി കടന്നു പോയ അതിക്രൂരമായ പീഡനപരമ്പരകള്‍ ഓര്‍ക്കാന്‍ കൂടി വയ്യ..
പത്ത് ദിവസം വേണ്ടിവന്നു പൊലീസ് ഇടപെടല്‍ ഉണ്ടാകാന്‍ തന്നെ. അപ്പോഴേക്കും തെളിവുകള്‍ എല്ലാം നശിപ്പിച്ചിട്ടുണ്ടാകും.
ഇതെല്ലാം കണ്ടും കേട്ടും നിന്ന നട്ടെല്ല് ഇല്ലാത്ത സഹപാഠികളെക്കാളും, ആക്രമണം നടത്തിയ കമ്മ്യൂണിസ്റ്റ് ഭീകരരേക്കാളും ക്രിമിനലുകള്‍ അവിടുത്തെ അധ്യാപകര്‍ എന്ന് പറഞ്ഞുനടക്കുന്ന ചെറ്റകളാണ്. പാര്‍ട്ടി കോട്ടയില്‍ പിന്‍വാതിലില്‍ കൂടി നിയമനം നേടിയ പാര്‍ട്ടി അടിമകള്‍ ആണെങ്കില്‍ പിന്നെ പറഞ്ഞിട്ട് കാര്യമില്ല. എല്ലാത്തിനും ഉപരി കേരള സമൂഹം ലജ്ജിക്കേണ്ടത് ഇവിടുത്തെ പ്രതിപക്ഷ പാര്‍ട്ടികളെ കുറിച്ചാണ്. ഇത്രയും നശിച്ച ഒരു ഭരണം ഉണ്ടായിട്ടും, കമ്മ്യൂണിസ്റ്റ് ഭീകരവാദികള്‍ അഴിഞ്ഞാടിയിട്ടും അതിനെതിരെ ശക്തമായി പ്രതിഷേധിക്കാനോ, പ്രതിരോധിക്കാനോ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കഴിയുന്നില്ല.
കേരളത്തിന് പുറത്ത് നടക്കുന്ന സംഭവങ്ങളുടെ പേരില്‍ കേരളത്തില്‍ കിടന്ന് അലമുറ ഇടുന്ന സാംസ്കാരിക നാറികളെയും, സിനിമക്കാരെയും ഒന്നും ഇപ്പോള്‍ കാണാനില്ല.
കൊല്ലപ്പെട്ട ആ വിദ്യാര്‍ത്ഥിയുടെ കുടുംബത്തെ മാപ്രകളെ കൊണ്ട് വളഞ്ഞിട്ട് ആക്രമിച്ചില്ല എങ്കില്‍ ഭാഗ്യം.കമ്മ്യൂണിസ്റ്റ് ഭരണം ഉണ്ടായിരുന്ന ബംഗാളില്‍ 25000 സാധാരണക്കാരെ കമ്മ്യൂണിസ്റ്റ് ഭീകരര്‍ കൊലപ്പെടുത്തിയിട്ടുണ്ട് എന്നാണ് കണക്ക്. ത്രിപുരയിലും അത്രത്തോളം ആളുകള്‍ കമ്മ്യൂണിസ്റ്റ് ഭീകര ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
പക്ഷെ അവിടെ പോലും പ്രതിപക്ഷം കമ്മ്യൂണിസ്റ്റ് ഭീകരതക്ക് എതിരെ ശക്തമായി പ്രതികരിക്കുകയും, അവരെ കൊണ്ട് ആകുന്നത് പോലെ പ്രതിരോധിക്കുകയും ചെയ്തിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് ഭീകരതയെ നേരിടാന്‍ ചങ്കുറപ്പുള്ള ഒരു നേതാവും ഇന്ന് കേരളത്തില്‍ ഇല്ല. മമത ബാനര്‍ജിയെ പോലെ ഒരു നേതാവ് ഉണ്ടാകാതെ കേരളത്തിന് കമ്മ്യൂണിസ്റ്റ് ഭീകരതയില്‍ നിന്ന് മോചനം ഉണ്ടാകില്ല.
കമ്മ്യൂണിസ്റ്റ് ഭീകരര്‍ക്ക് അവര്‍ മനസിലാകുന്ന ഭാഷയില്‍ വേണം മറുപടി നല്കാന്. പോപ്പുലര്‍ ഫ്രണ്ട് നിരോധിച്ചത് പോലെ കമ്മ്യൂണിസ്റ്റ് ഭീകരതയയെയും ഇന്ത്യയില്‍ നിരോധിക്കണം.
ടഎക എന്ന കമ്മ്യൂണിസ്റ്റ് തീവ്രവാദ സംഘടന കാരണമാണ് കേരളത്തിലെ കോളേജുകളില്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കാന്‍ പോലും പോകാത്തത്.. ഇവന്റെയൊക്കെ വേലയും കൂലിയും ഇല്ലാത്ത നേതാക്കന്മാരുടെ മക്കളൊക്കെ വിദേശത്ത് കോടികള്‍ മുടക്കി പഠിക്കുന്നു. കോളേജുകളില്‍ അധ്യാപകരായി കയറുന്നതില്‍ നല്ലൊരു പങ്കും യോഗ്യത ഇല്ലാത്ത കമ്മ്യൂണിസ്റ്റ് നേതാക്കന്മാരുടെ ഭാര്യമാരും..എസ്എഫ്ഐ എന്ന ഈ കമ്മ്യൂണിസ്റ്റ് തീവ്രവാദ സംഘടനയെ നിരോധിക്കാതെ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രക്ഷപെടില്ല..
ചെറുപ്പത്തിലെ തന്നെ മനുഷ്യരെ കൊല്ലാനുള്ള ട്രെയിനിങ്ങ് ലഭിക്കുന്ന ഇവര്‍ കുറച്ചു കൂടി കഴിയുമ്പോള്‍ 51 വെട്ട് വെട്ടി എത്ര പേരെ വേണമെങ്കിലും കൊല്ലും.
കേരളത്തിലെ ക്യാമ്പസുകള്‍ എന്നത് പഠിക്കാന്‍ ഉള്ള ഇടം അല്ലാതായി കഴിഞ്ഞിട്ട് നാളുകള്‍ ഏറെയായി. കുറെ കമ്മ്യൂണിസ്റ്റ് നേതാക്കന്മാരുടെ ഭാര്യമാര്‍ക്ക് ജോലിക്ക് കയറാനും, കമ്മ്യൂണിസ്റ്റ് നേതാക്കന്മാരുടെ അഴിമതിയും, തട്ടിപ്പും, വെട്ടിപ്പും പുറത്ത് വരുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ വേണ്ട ചാവേറുകളെ സൃഷ്ടിക്കാനും മാത്രമുള്ളതായി കോളേജുകള്‍. ക്യാമ്പസുകളില്‍ മയക്ക് മരുന്ന് ഉപയോഗവും മറ്റും ഇപ്പോള്‍ സര്‍വ്വ സാധാരണമായികഴിഞ്ഞു.
യോഗ്യതയുടെ അടിസ്ഥാനത്തില്‍ ജോലിക്ക് കയറിയ അധ്യാപകര്‍ക്ക് പോലും ഒന്നും മിണ്ടാന്‍ പറ്റുന്നില്ല. അധ്യാപകരെ ആക്രമിച്ച എത്രയോ സംഭവങ്ങള്‍ നമ്മള് ഈയിടെ കണ്ടിരിക്കുന്നു..
കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ക്രിസ്ത്യന്‍ മാനേജ്മെന്റിന്റെ കീഴില്‍ ഉള്ള ആലപ്പുഴ ജില്ലയിലെ ഒരു കോളേജില്‍ രാഷ്ട്രീയം നിരോധിച്ചു. കമ്മ്യൂണിസ്റ്റുകാര്‍ സമരം എന്നൊക്കെ പറഞ്ഞു കുറെ ദിവസം ബഹളം ഉണ്ടാക്കി. തീരദേശത്ത് നിന്ന് വിശ്വാസികള്‍ സംഘടിച്ച് എത്തിയതോടെ കമ്മ്യൂണിസ്റ്റ് ഭീകരര്‍ കണ്ടം വഴി ഓടി. അതില്‍ പിന്നെ ആ ക്യാമ്പസില്‍ കമ്മ്യൂണിസ്റ്റ് ഭീകരവാദികളുടെ ശല്യം ഉണ്ടായിട്ടില്ല. അന്ന് കമ്മ്യൂണിസ്റ്റ് സമരത്തിന് നേതൃത്വം കൊടുത്ത ആള് ഇന്ന് എംഎല്‍എ ആണ്, അന്ന് വേലയും കൂലിയും ഒന്നും ഇല്ലാതിരുന്ന ആ മഹാന്റെ മകന് സമരം നടക്കുന്ന സമയത്ത് അയര്‍ലന്‍ഡില്‍ എന്റെ അനിയന്റെ കൂട്ടുകാരനൊപ്പം പഠിക്കുക ആയിരുന്നു..!
ഈ ഭീകരവാദികളുടെ ശല്യം കേരളത്തില്‍ മാത്രമാണ് ഉള്ളത്. തീവ്രവാദികളെ നേരിടുന്നത് പോലെ ഇവറ്റകളെ അടിച്ച് അമര്‍ത്തണം. മമത ബാനര്‍ജിയെ പോലെ ഒരു നേതാവ് വന്നപ്പോള്‍ ആണ് ബംഗാള്‍ രക്ഷപെട്ടത്. ബിജെപി വന്നതോടെ ത്രിപുരക്കാരും രക്ഷപെട്ടു.
ജിതിന് ജേക്കബ്ബ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: