തിരുവനന്തപുരം: വയനാട്ടിലേക്ക് മത്സരിക്കാന്‍ ചുരം കയറുന്ന ആനിരാജ, സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ ഇതുവരെ പ്രതികരണംപോലും നടത്താത്തത് ഇരട്ടത്താപ്പാണെന്ന് എബിവിപി ദേശീയ നിര്‍വാഹക സമിതിയംഗം യദുകൃഷ്ണന്. കേരളത്തിനുപുറത്ത് ഈച്ച പാറിയാല്‍ പോലും അലമുറയിടുന്ന ആനിരാജ പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാര്‍ത്ഥിയെ പരസ്യ വിചാരണ ചെയ്ത് കൊന്നത് അറിഞ്ഞ മട്ടില്ല.
വയനാട്ടില്‍ ലോക്സഭാ മത്സരത്തിന് ഒരുങ്ങുന്ന ആനിരാജ മനുഷ്യത്വം തരിമ്പെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ സിദ്ധാര്‍ത്ഥിന്റെ കുടുംബത്തെ സമാശ്വസിപ്പിക്കുകയും പ്രതികളെ സംരക്ഷിക്കുന്ന പോലീസ് നടപടി അവസാനിപ്പിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയുമാണ് വേണ്ടത്.
മനുഷ്യത്വ ഹീനമായ റാഗിങ്ങ് അരങ്ങേറിയിട്ടും വിഷയത്തില്‍ പ്രതികരണം പോലും നടത്താതെ വായ മൂടിക്കെട്ടി വയനാട്ടില്‍ മത്സരിക്കാന്‍ ഇറങ്ങുന്ന ആനിരാജയുടെ ഇരട്ടത്താപ്പ് പൊതുജനം തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: