ഏഴംകുളം (പത്തനംതിട്ട): പത്തനംതിട്ട ജില്ലയ്ക്ക് അഭിമാനമായി അടൂര്‍ ഏഴംകുളം സ്വദേശി ആര്. ഹരിനാരായണനും സംഘവും ലോക യുവജനോത്സവത്തില്‍ പങ്കെടുക്കാനായി റഷ്യക്ക് യാത്രതിരിച്ചു. റഷ്യയിലെ സോച്ചിയില്‍ ഇന്ന് മുതല്‍ ഏഴു വരെയാണ് ലോക യുവജനോത്സവം. തിരുവനന്തപുരം റഷ്യന്‍ ഹൗസില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഡോ റഷ്യന്‍ യൂത്ത് ക്ലബ്ബിലെ അംഗങ്ങളായ ഹരിനാരായണനും കൂട്ടുകാരും ഭാരതത്തിന്റെ പ്രതിനിധികളായാണ് ലോക യുവജനോത്സവത്തില്‍ പങ്കെടുക്കുന്നത്.
ഹരിനാരായണന് ഉള്‍പ്പടെ 10 പേരാണ് സംഘത്തിലുള്ളത്. ഇന്‍ഡോ റഷ്യന്‍ യൂത്ത് ക്ലബ്ബിന്റെ പ്രസിഡന്റാണ് ഹരിനാരായണന്. കല, സാംസ്കാരികം, വിദ്യാഭ്യാസം, കായികം എന്നി മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കാനുള്ള വേദിയാണ് ലോക യുവജനോത്സവം. പ്രത്യേക വിമാനത്തിലാണ് ഇന്നലെ ഇവര്‍ സോച്ചിയിലേക്ക് യാത്രതിരിച്ചത്. ഇവരില്‍ കൂടുതല്‍ പേരും കേരള യൂണിവേഴ്സിറ്റിയിലെ ചരിത്ര വിദ്യാര്‍ത്ഥികളാണ്. റഷ്യന്‍ അറ്റോമിക്ക് കോര്പറേഷന് പ്രതിനിധി അലീന സബലോവ, റഷ്യയുടെ ഓണററി കോണ്‍സുലും റഷ്യന്‍ ഹൗസ് ഡയറക്ടറുമായ രതീഷ് സി. നായര്‍, ഡെ. ഡയറക്ടര്‍ കവിത നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്കി.
ദേവിഭാഗവത വിവര്‍ത്തകനും സംസ്കൃത പണ്ഡിതനുമായിരുന്ന വേദശ്രീ എന്‍.വി. നമ്പ്യാതിരിയുടെ ചെറുമകനാണ് ഹരിനാരായണന്. ഏഴംകുളം ദേവീക്ഷേത്രതിന് സമീപം ഊരകത്ത് ഇല്ലത്തില്‍ കാസര്‍കോട് കേന്ദ്രസര്‍വകലാശാല അദ്ധ്യാപകന് ഡോ. വി. രാജീവ്, അദ്ധ്യാപികയായ ജയലേഖ എന്നിവരുടെ മകനാണ്. ശിവനാരായണനാണ് സഹോദരന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: