ഷിംല: രാജ്യസഭ തെരഞ്ഞെടുപ്പില്‍ ക്രോസ്സ വോട്ടുചെയ്ത ആറു എംഎല്‍എമാരെ അയോഗ്യരാക്കി സ്പീക്കര്‍ കുല്‍ദീപ് സിംഗ് പതാനിയ. വോട്ടുമാറ്റി ചെയ്തതാണ് ഇവര്‍ക്കെതിരെ കൂറുമാറ്റ നിരോധന നിയമപ്രകാരം നടപടിയെടുക്കാന്‍ കാരണമായത്.
രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്കായി ക്രോസ് വോട്ട് ചെയ്ത ആറ് വിമത കോണ്‍ഗ്രസ് എംഎല്‍എമാരെയാണ് പുറത്താക്കിയത്. കോണ്‍ഗ്രസ് എംഎല്‍എയും പാര്‍ലമെന്ററി കാര്യ മന്ത്രിയുമായ ഹര്‍ഷ് വര്ധന് ചൗഹാനാണ് കൂറുമാറ്റ നിരോധന നിയമപ്രകാരം ആറ് എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്.
ആറ് എം.എല്‍.എമാര്‍ കക്ഷിചേര്‍ന്ന് ബി.ജെ.പിയുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിനെ തുടര്‍ന്ന് സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രതിസന്ധി നേരിടുകയാണ്. 68 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 40 എംഎല്‍എമാരുള്ളപ്പോള്‍ ബിജെപിക്ക് 25 എംഎല്‍എമാരാണുള്ളത്. ബാക്കിയുള്ള മൂന്ന് സീറ്റുകള്‍ സ്വതന്ത്രര്‍ക്കാണ്. എന്നാല്‍ അവിശ്വാസ പ്രമേയം ബിജെപി മുന്നോട്ടു വച്ചതിനെ തുടര്‍ന്ന് 15 ബിജെപി എംഎല്‍മാരെ കഴിഞ്ഞ ദിവസം സ്പീക്കര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: